Mohanlal: ലാലേട്ടന്‍ മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചു: ലക്ഷ്മി ഗോപാലസ്വാമി
Lakshmi Gopalaswamy About Mohanlal: തനിക്ക് ചുറ്റുമുള്ള എല്ലാവരോടും മോഹന്‍ലാല്‍ വളരെ സ്‌നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്നത് കണ്ടപ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്ന് സംശയിച്ചിരുന്നു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ലക്ഷ്മി പറയുന്നത്.

മോഹന്‍ലാലിനോടൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പമാണ് ലക്ഷ്മി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം താരത്തിന് ലഭിക്കുകയും ചെയ്തു.
വാമനപുരം ബസ് റൂട്ട്, കീര്‍ത്തി ചക്ര, പരദേശി, ഭ്രമരം, ഇവിടം സ്വര്‍ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലാണ് ലക്ഷ്മി മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ തന്റെ മനസില്‍ തോന്നിയ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.
തനിക്ക് ചുറ്റുമുള്ള എല്ലാവരോടും മോഹന്‍ലാല്‍ വളരെ സ്‌നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്നത് കണ്ടപ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്ന് സംശയിച്ചിരുന്നു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ലക്ഷ്മി പറയുന്നത്.




”ലാലേട്ടന്‍ എനിക്ക് ചുറ്റുമുള്ള എല്ലാവരോടും വളരെ സ്‌നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുന്നത്. അത് കണ്ടപ്പോള്‍ ആദ്യമൊക്കെ ഞാന്‍ അദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുന്നതാണോ എന്ന് സംശയിച്ചു. എന്നാല്‍ ലാലേട്ടന്‍ അങ്ങനെയാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.
വളരെ സിമ്പിളായിട്ടുള്ള ആളാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹത്തിന്റെ സമയത്തെ കുറിച്ചും മറ്റുള്ളവരുടെ സമയത്തെ കുറിച്ചുമെല്ലാം ലാലേട്ടന്‍ ഓര്‍ക്കും. അദ്ദേഹത്തെ ഞാന്‍ ചിലപ്പോഴൊക്കെ ബേബിമാന്‍ എന്ന് കളിയാക്കി വിളിക്കാറുണ്ട്. അങ്ങനെ വിളിക്കാന്‍ കാരണം, അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്,” ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.