AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lal Criticizes Jagathy: ജഗതിയുടെ അഭിനയശൈലി ശരിയല്ല; അത് കാരണം മറ്റ് അഭിനേതാക്കളാണ് ബുദ്ധിമുട്ടുന്നത്: വിമർശിച്ച് ലാൽ

Lal Criticizes Jagathy Sreekumar Over His Improvised Acting: ജഗതി ശ്രീകുമാറിൻ്റെ ഇംപ്രൊവൈസേഷൻ അഭിനയം പ്രോത്സാഹിക്കപ്പെടേണ്ടതല്ലെന്ന് നടനും സംവിധായകനുമായ ലാൽ. ഇത് മറ്റ് അഭിനേതാക്കൾക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Lal Criticizes Jagathy: ജഗതിയുടെ അഭിനയശൈലി ശരിയല്ല; അത് കാരണം മറ്റ് അഭിനേതാക്കളാണ് ബുദ്ധിമുട്ടുന്നത്: വിമർശിച്ച് ലാൽ
ലാൽ, ജഗതി ശ്രീകുമാർImage Credit source: Lal Instagram
abdul-basith
Abdul Basith | Published: 18 Jun 2025 15:50 PM

ജഗതി ശ്രീകുമാറിൻ്റെ അഭിനയശൈലിയെ വിമർശിച്ച് നടനും സംവിധായകനുമായ ലാൽ. ജിയോഹോട്ട്സ്റ്റാറിൻ്റെ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസിൻ്റെ രണ്ടാം സീസണുമായി ബന്ധപ്പെട്ട പ്രമോഷൻ ഇൻ്റർവ്യൂവിലാണ് ലാലിൻ്റെ വിമർശനം. സ്വന്തം ഇഷ്ടത്തിന് ഡയലോഗ് പറയുന്നത് ഒപ്പം അഭിനയിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ലാൽ പറഞ്ഞു. ഈ മാസം 20നാണ് കേരള ക്രൈം ഫയൽസിൻ്റെ രണ്ടാം സീസൺ പുറത്തിറങ്ങുക.

“എൻ്റെ ഇഷ്ടത്തിനുള്ള ഡയലോഗ് പറയാനല്ല അവിടെ ചെല്ലുന്നത്. കമ്മിറ്റ് ചെയ്യുന്നതിന് മുൻപ് അമ്പിളിച്ചേട്ടൻ അത് കൃത്യമായി കേട്ടിരിക്കണം. പോയിക്കഴിഞ്ഞാൽ അവർ പറയുന്നത് അനുസരിച്ചേ മതിയാവൂ. ഞാൻ പുതിയ ഡയറക്ടറുടെ സിനിമയിൽ അഭിനയിക്കുമ്പോഴും അയാളെ സാറേ എന്നേ വിളിക്കാറുള്ളൂ. ഇടയ്ക്ക് അഭിപ്രായം പറയും. എങ്കിലും സംവിധായകൻ പറയുന്നതാണ് അവസാനവാക്ക്.”- ലാൽ പറഞ്ഞു.

“അമ്പിളിച്ചേട്ടനെപ്പറ്റി പറയുമ്പോൾ പുള്ളി ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗ് പറയും. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാൽ ഡയറക്ടർ നിർബന്ധമായും പറയണം. അതൊരു കഴിവായും മിടുക്കായിട്ടുമൊക്കെ വെക്കുന്നത് ഒട്ടും ശരിയല്ല. അത് ഏത് വലിയ നടനാണെങ്കിലും. കൂടെ നിൽക്കുന്ന അഭിനേതാക്കളുണ്ട്. നമ്മൾ എല്ലാം തീരുമാനിച്ചിട്ടാണ് പോയിരിക്കുന്നത്. കണക്ഷൻ നഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഡയലോഗ് പറയാൻ ബുദ്ധിമുട്ടാവും. അത് ചിലപ്പോൾ പറഞ്ഞൊപ്പിക്കും. അപ്പോൾ മോശക്കാരനാവുന്നത് ഈ നടനാണ്. അത് ശരിയായ കാര്യമല്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Madhav Suresh: ഗോകുലാണ് ഇവനേക്കാൾ ഭേദം, ക്യാമറ ഓണാണെന്ന് അറിഞ്ഞാൽ വിനയം വരുന്ന ഫാമിലി; മാധവ് സുരേഷിന് വിമർശനം

2012ൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ജഗതി പിന്നീട് കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ചില സിനിമകളിൽ താരം കാമിയോ റോളിൽ അഭിനയിച്ചിട്ടുണ്ട്. അരുൺ ചന്ദുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വല എന്ന സിനിമയിലൂടെ ജഗതി പ്രധാന റോളിലേക്ക് തിരികെ എത്തുകയാണ്. ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും.