Lal Jose: ‘മമ്മൂട്ടിയെ കൊണ്ട് കോമാളിത്തരം കാണിച്ചതിന് മാപ്പില്ല; നാല് വയസായ എന്റെ മകളോട് പറഞ്ഞത് അച്ഛന്റെ കൈവെട്ടുമെന്ന്’; ലാൽ ജോസ്

Lal Jose About Pattalam Movie Flop: പട്ടാളം സിനിമയുടെ പരാജയം മൂലം ഉണ്ടായ ഒരു ദുരനുഭവം ലാൽ ജോസ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പട്ടാളത്തിന്റെ പരാജയത്തിന് പിന്നാലെ തനിക്ക് വന്നൊരു ഫോൺ കോൾ ഭീഷണിയെ കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്.

Lal Jose: മമ്മൂട്ടിയെ കൊണ്ട് കോമാളിത്തരം കാണിച്ചതിന് മാപ്പില്ല; നാല് വയസായ എന്റെ മകളോട് പറഞ്ഞത് അച്ഛന്റെ കൈവെട്ടുമെന്ന്; ലാൽ ജോസ്

'പട്ടാളം' പോസ്റ്റർ, ലാൽ ജോസ്

Updated On: 

21 Feb 2025 19:09 PM

2003ൽ മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘പട്ടാളം’. ഇന്ന് ഈ സിനിമ ടിവിയിൽ വരുമ്പോൾ വളരെ സന്തോഷത്തോടെ കാണുന്ന ഒരുപാടു പേരുണ്ട്. എന്നാൽ, പട്ടാളം റീലീസായ സമയത്ത് ചിത്രത്തിന് മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തിരുന്നു. അതിനുള്ള പ്രധാന കാരണം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ്. അതുവരെ മമ്മൂട്ടി ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം ആയതുകൊണ്ട് തന്നെ പല പ്രേക്ഷകർക്കും അത് അംഗീകരിക്കാം ബുദ്ധിമുട്ടുണ്ടായിരുന്നു.

പട്ടാളം സിനിമയുടെ പരാജയം മൂലം ഉണ്ടായ ഒരു ദുരനുഭവം ലാൽ ജോസ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പട്ടാളത്തിന്റെ പരാജയത്തിന് പിന്നാലെ തനിക്ക് വന്നൊരു ഫോൺ കോൾ ഭീഷണിയെ കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ഈ വീഡിയോ ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മമ്മൂട്ടി എന്ന മഹാനടനെ കൊണ്ട് കോമാളിത്തരം കാണിച്ച ലാൽ ജോസിന്റെ കൈ വെട്ടുമെന്നായിരുന്നു അന്ന് വന്ന ഭീഷണി സന്ദേശം. ആ കോൾ എടുത്തതാകട്ടെ നാല് വയസായ അദ്ദേഹത്തിന്റെ മകളും.

ALSO READ: ‘ലൂസിഫറിലെ ആ കുറവ് ഞാൻ ചൂണ്ടിക്കാട്ടി, അതുകേട്ട് പൃഥ്വി അമ്പരന്നു’; വെളിപ്പെടുത്തി സൂരജ് വെഞ്ഞാറമൂട്

“പട്ടാളം റീലീസ് ചെയ്ത് പരാചയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു ദിവസം എന്റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു. നാല് വയസുള്ള എന്റെ രണ്ടാമത്തെ മകളാണ് ഫോൺ എടുത്തത്. വിളിച്ചയാൾ മോളോട് ചോദിച്ചു ‘നിന്റെ തന്ത വീട്ടിലുണ്ടോ’. അയാളോട് പറഞ്ഞേക്ക് മമ്മൂട്ടി എന്ന് പറയുന്ന ഒരു മഹാനായ നടന് ഓട്ടുംപുറത്ത് കയറ്റുകയും, പാമ്പിനെ പിടിപ്പിക്കുകയും, പട്ടിനെ പിടിക്കാൻ ഓടുകയും ഒക്കെ ചെയ്യുന്ന കോമാളിത്തരം കാണിച്ചതിന് അവന് മാപ്പില്ല. അവന്റെ കൈ ഞങ്ങൾ വീട്ടുമെന്നും പറഞ്ഞു. നാല് വയസായ ഒരു കുട്ടിയോടാണ് ഇത് പറയുന്നത്.

പിന്നെ മോൾ എന്നെ വീട്ടിൽ നിന്ന് പുറത്തുപോകാൻ സമ്മതിക്കില്ല. പപ്പാ നമുക്ക് സിനിമ വേണ്ട, നമുക്കിവിടെ ഊണ് കഴിച്ച് സുഖമായി ജീവിക്കാം പപ്പാ എന്നൊക്കെ അവൾ പറയും. ചാവക്കാട് നിന്നായിരുന്നു ആ കോൾ വന്നത്. ഒരു സിനിമ പരാചയപ്പെടുന്നതോട് കൂടി അതിന് വേണ്ടി നമ്മൾ അനുഭവിച്ച ത്യാഗങ്ങൾ, ടെൻഷൻ, എടുത്ത സ്‌ട്രെയിൻ തുടങ്ങിയെല്ലാം ആളുകൾ മറക്കും. ചെയ്ത എല്ലാ പുണ്യങ്ങളും പാപങ്ങൾ ആവുകയും ചെയ്യും.” ലാൽ ജോസ് പറയുന്നു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും