Lal Jose: മീശമാധവന്റെ പ്രചോദനം ചാട്ടവാര്‍ ഉണ്ണിയായിരുന്നു, അയാളുടെ ശരീരഭാഷയാണ് ദിലീപ് ഉപയോഗിച്ചത്

Lal Jose reveals the story behind Meesa Madhavan Movie: മീശമാധവന്റെ പ്രചോദനം ശരിക്കും ചാട്ടവാര്‍ ഉണ്ണിയായിരുന്നു. ചാട്ടവാര്‍ ഉണ്ണിയുടെ ശരീരഭാഷയാണ് ദിലീപ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരെ ഒരുപാട് ഒബ്‌സര്‍വ് ചെയ്തിട്ടുണ്ട്. കള്ളന്മാരോട് ഒരു ഇഷ്ടമുണ്ടെന്നും ലാല്‍ജോസ്‌

Lal Jose: മീശമാധവന്റെ പ്രചോദനം ചാട്ടവാര്‍ ഉണ്ണിയായിരുന്നു, അയാളുടെ ശരീരഭാഷയാണ് ദിലീപ് ഉപയോഗിച്ചത്

ലാൽ ജോസ്

Published: 

12 Jul 2025 | 11:07 AM

ള്ളന്‍മാരുടെ കഥകള്‍ പറഞ്ഞ നിരവധി സിനിമകളുണ്ട്. അതില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്റെ തട്ട് താഴ്ന്നിരിക്കും. റിലീസ് ചെയ്തിട്ട് 23 വര്‍ഷമായെങ്കിലും മലയാളി ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്ന ചിത്രം. ഇപ്പോഴിതാ കള്ളന്മാരുടെ കഥ പറയുന്ന മറ്റൊരു ചിത്രവുമായി ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പേര് ‘കോലാഹലം. എന്നാല്‍ സംവിധായകന്റെ വേഷത്തിലല്ല ലാല്‍ ജോസ് ഈ സിനിമയുടെ ഭാഗമാകുന്നത്. ലാല്‍ ജോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റഷീദ് പറമ്പില്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കോലാഹലത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനിടെ ലാല്‍ജോസ് മീശമാധവന്റെ ഓര്‍മകളിലേക്കും കടന്നു ചെന്നു. തന്റെ നാട്ടിലുണ്ടായിരുന്ന ചാട്ടവാര്‍ ഉണ്ണിയെന്ന ആളായിരുന്നു മീശമാധവന്റെ പ്രേരണയെന്ന് ലാല്‍ ജോസ് വെളിപ്പെടുത്തി.

”കള്ളന്മാരോടുള്ളത് കൗതുകമാണ്. കുട്ടിക്കാലത്ത് ഒറ്റപ്പാലത്ത് കള്ളന്‍മാരെന്ന് വിളിക്കപ്പെടുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഒറ്റപ്പാലത്ത് ഉണ്ടായിരുന്ന ഒരു കള്ളനായിരുന്നു ചാട്ടവാര്‍ ചാമി. എന്തു മോഷണം നടന്നാലും ചാട്ടവാര്‍ ചാമിയെ പിടിച്ചുകൊണ്ടുവന്ന് ഇടിക്കും. ചാട്ടവാര്‍ ചാമി അപ്പോള്‍ തന്നെ കുറ്റം സമ്മതിക്കും. 45 വയസായപ്പോഴേക്കും ചാട്ടവാര്‍ ചാമി ഇടികൊണ്ട് മരിച്ചുപോയി”-ലാല്‍ ജോസ് ഇന്നലെകളിലെ ഓര്‍മകള്‍ പങ്കുവച്ചു.

പിന്നെയും ഒറ്റപ്പാലത്ത് മോഷണങ്ങള്‍ നടന്നു. പക്ഷേ, കുറ്റം ഏല്‍ക്കാന്‍ ചാമിയില്ല. ചാട്ടവാര്‍ ചാമിയുടെ മകന്‍ ഉണ്ണി അവിടെ വിറക് വെട്ടി ജീവിക്കുന്നുണ്ടായിരുന്നു. ഉണ്ണിയെ നോക്കിയപ്പോള്‍ പൊലീസുകാരുടെ തലയുടെ മുകളില്‍ ഒരു ബള്‍ബ് കത്തി. അങ്ങനെ അവനെ പിടിച്ചുകൊണ്ടുപോയി. അങ്ങനെ ഉണ്ണി കള്ളനായി. ഉണ്ണിയെ നാട്ടുകാര്‍ ചാട്ടവാര്‍ ഉണ്ണിയെന്ന് വിളിവെന്നും അദ്ദേഹം പറഞ്ഞു.

Read Also: Sirajudheen Nazar: ‘കേരള ക്രൈം ഫയല്‍സിലേക്ക് അവര്‍ വേറെ ആളെ നോക്കാനൊക്കെ തുടങ്ങി, എന്തു ചെയ്യണമെന്നറിയാതെ കണ്‍ഫ്യൂഷനായി’

വീട്ടില്‍ വിറക് വെട്ടാന്‍ ഉണ്ണി വരാറുണ്ടായിരുന്നു. ഉണ്ണി വിറകുവെട്ടാന്‍ വരുന്നുണ്ടെന്നും പുറത്തുള്ള പാത്രമൊക്കെ അകത്തേക്ക് വച്ചോയെന്നും അച്ഛന്‍ അമ്മയോട് പറയുമായിരുന്നു. അത്തരം ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. മീശമാധവന്റെ പ്രചോദനം ശരിക്കും ചാട്ടവാര്‍ ഉണ്ണിയായിരുന്നു. ചാട്ടവാര്‍ ഉണ്ണിയുടെ ശരീരഭാഷയാണ് ദിലീപ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരെ ഒരുപാട് ഒബ്‌സര്‍വ് ചെയ്തിട്ടുണ്ട്. കള്ളന്മാരോട് ഒരു ഇഷ്ടമുണ്ട്. കോലാഹലവും ഒരു കള്ളന്റെ കഥ തന്നെയാണ്. തന്റെ നാട്ടിലെ ഒരു കള്ളന്റെ കഥയാണ് ഈ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്