Coolie Movie: രജനികാന്തിൻ്റെ ‘കൂലി’: ചിത്രത്തിൻ്റെ പുതിയ അപ്‍ഡേറ്റുമായി അണിയറപ്രവർത്തകർ

Coolie Movie Update: വിജയ് നായകനായി വേഷമിട്ട ലിയോയാണ് സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം.

Coolie Movie: രജനികാന്തിൻ്റെ കൂലി: ചിത്രത്തിൻ്റെ പുതിയ അപ്‍ഡേറ്റുമായി അണിയറപ്രവർത്തകർ

Coolie Movie

Updated On: 

21 Jun 2024 11:43 AM

സംവിധായകൻ ലോകേഷ് കനകരാജിൻ്റേതായി (Lokesh Kanagaraj) വരാനിരിക്കുന്ന ചിത്രം കൂലിയിൽ (Coolie Movie) രജനകാന്താണ് (Rajinikanth) നായകനെന്നത് ആരാധകർക്ക് ആവേശം തരുന്ന ഒന്നാണ്. തമിഴകത്ത് മാത്രമല്ല രാജ്യത്തൊട്ടാകെ ആരാധകരുള്ള സംവിധായകനെന്ന പ്രത്യേകതയും ലോകേഷ് കനകരാജിനുണ്ട്. അതിനാൽ തന്നെ ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. ഇപ്പോളിതാ കൂലിയുടെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മിക്കവാറും ജൂലൈ ഒന്നിന് ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ട്.

വിജയ് നായകനായി വേഷമിട്ട ലിയോയാണ് സംവിധായകൻ ലോകേഷ് കനകരാജിൻ്റേതായി ഒടുവിലെത്തിയ ചിത്രം. സംവിധായകൻ ലോകേഷ് കനകരാജിൻ്റെ ഒരു ചിത്രത്തിൽ വിജയ് നായകനായപ്പോൾ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് നേടാനായത്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തിൽ 620 കോടി രൂപയിലധികം നേടിയിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്.

ALSO READ: കൽക്കിയിൽ മറിയമായി ശോഭന; റിലീസിന് ഇനി 8 ദിവസം മാത്രം

വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തിൽ അർജുൻ, സാൻഡി മാസ്റ്റർ, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

വൻ വിജയം നേടിയ ജയിലറിന് ശേഷം രണ്ട് ചിത്രങ്ങളാണ് രജനികാന്തിൻറേതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ടി ജെ ജ്ഞാനവേലിൻറെ വേട്ടൈയനും ലോകേഷ് കനകരാജിൻ്റെ കൂലിയും. ഇതിൽ വേട്ടൈയൻറെ ചിത്രീകരണം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനത്തിലാണ് ചിത്രം.

ALSO READ: വിജയ് ചിത്രം ‘പോക്കിരി’ വീണ്ടും തിയേറ്ററുകളിലേക്ക്: ജൂണിൽ റീ-റിലീസ് ചെയ്യും

യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രമാണ് വേട്ടൈ. വേട്ടൈയനിൽ റിതിക സിംഗ്, ദുഷറ വിജയൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിൻറെ യുഎസ്‍പികളിൽ ഒന്നാണ്.

ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചൻ എത്തുന്നത് ചീഫ് പൊലീസ് ഓഫീസർ ആയാണ്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം. അനിരുദ്ധ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ