Maharani OTT: റോഷൻ മാത്യുവിന്റെ ‘മഹാറാണി’ ഒടിടിയിൽ എത്തി; എവിടെ കാണാം?
Maharani OTT Release Date: കഴിഞ്ഞ വർഷം നവംബർ 24നായിരുന്നു 'മഹാറാണി' തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രം ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

'മഹാറാണി' ഒടിടി
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ജോൺ ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾകി ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാറാണി’. 2023 നവംബർ 24നായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രം ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. നേരത്തെ തീയേറ്ററിൽ പോയി സിനിമ കാണാൻ കഴിയാതിരുന്നവർക്കും, വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും വീട്ടിലിരുന്ന് ചിത്രം ആസ്വദിക്കാം.
‘മഹാറാണി’ ഒടിടി
ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ‘മഹാറാണി’ ഒടിടിയിൽ എത്തിയപ്പോൾ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത് മനോരമ മാക്സ് ആണ്. ഇന്ന് (ജൂൺ 21) മുതൽ ചിത്രം മനോരമ മാക്‌സിൽ ലഭ്യമാണ്.
‘മഹാറാണി’ അണിയറപ്രവർത്തകർ
ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ‘മഹാറാണി’ നിർമിച്ചത് എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ്. എൻ എം ബാദുഷയാണ് സഹനിർമാണം. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ജോൺ ആന്റണി എന്നിവർക്ക് പുറമെ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ലോകനാഥൻ ആണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ്. മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ് ആലുങ്കലും വരികൾക്ക് സംഗീതം പകർന്നത് ഗോവിന്ദ് വസന്തയാണ്.
കല – സുജിത് രാഘവ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ്‌പന്തയിൽ, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പി.ആർ.ഒ – പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.