AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahesh Nair: ‘പൊലീസിന്റെ ക്രൈം റിക്കാര്‍ഡിലുള്ള ഒരാളെ വീണ്ടും അതേ ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മാത്രം വിഡ്ഢിയല്ല ദിലീപ്’

Mahesh Nair about Dileep: നടിക്കുണ്ടായ അവസ്ഥയില്‍ അങ്ങേയറ്റം ഞെട്ടലുണ്ട്. ആരാണ് ക്രൈം ചെയ്തത് എന്നതിലാണ് തനിക്ക് വ്യത്യസ്തമായ അഭിപ്രായമുള്ളത്. ഇതില്‍ ഗൂഢാലോചന ഉറപ്പായിട്ടുമുണ്ട്. പലരും പലതും കണ്ടിട്ടാണ് ഗൂഢാലോചന നടത്തിയത്. ഇതില്‍ ഒരു കോക്കസുണ്ടെന്നും മഹേഷ്‌

Mahesh Nair: ‘പൊലീസിന്റെ ക്രൈം റിക്കാര്‍ഡിലുള്ള ഒരാളെ വീണ്ടും അതേ ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മാത്രം വിഡ്ഢിയല്ല ദിലീപ്’
ദിലീപും മഹേഷ് നായരുംImage Credit source: Facebook
jayadevan-am
Jayadevan AM | Published: 27 Jun 2025 15:17 PM

ടിയെ അതിക്രമിച്ച കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചത് എന്തിനെന്ന് വെളിപ്പെടുത്തി നടന്‍ മഹേഷ് നായര്‍. ദിലീപ് ബുദ്ധിയില്ലാത്ത മനുഷ്യനല്ലെന്നും അദ്ദേഹത്തിന് ഒരു ക്രൈം ചെയ്യണമെങ്കില്‍ ഇവിടെ നിന്ന് ആരെയും വിളിക്കേണ്ട കാര്യമില്ലെന്നും മഹേഷ് പറഞ്ഞു. ‘മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ഇക്കാര്യം പറഞ്ഞത്. പ്രൊഡക്ഷന്‍ ഡ്രൈവറായി വണ്ടിയോടിക്കുകയും, അത്യാവശ്യം തരികിട പരിപാടികള്‍ കാണിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു പള്‍സര്‍ സുനി. 2011-2012 കാലഘട്ടത്തില്‍ ഒരു നടിയെ ഇതേ പോലെ കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത ആളാണ് അയാള്‍. പൊലീസിന്റെ ക്രൈം റിക്കാര്‍ഡിലുള്ള ഒരാളെ തന്നെ വീണ്ടും അതേ ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മാത്രം വിഡ്ഢിയല്ല ദിലീപ് എന്നും മഹേഷ് അഭിപ്രായപ്പെട്ടു.

അന്വേഷണം നടക്കുമ്പോള്‍ ഇതേ പോലെ ഒരു ക്രൈം ആരു ചെയ്തിട്ടുണ്ടെന്ന ഹിസ്റ്ററി നോക്കിയാണ് പൊലീസ് പെട്ടെന്ന് പ്രതികളിലേക്ക് എത്തുന്നത്. നടിക്കുണ്ടായ അവസ്ഥയില്‍ അങ്ങേയറ്റം ഞെട്ടലുണ്ട്. ആരാണ് ക്രൈം ചെയ്തത് എന്നതിലാണ് തനിക്ക് വ്യത്യസ്തമായ അഭിപ്രായമുള്ളത്. ഇതില്‍ ഗൂഢാലോചന ഉറപ്പായിട്ടുമുണ്ട്. പലരും പലതും കണ്ടിട്ടാണ് ഗൂഢാലോചന നടത്തിയത്. ഇതില്‍ ഒരു കോക്കസുണ്ട്. കലയുടെ പേരു പറഞ്ഞു വന്നവരാണ് ഇത് ചെയ്തത്. ഇതുവരെയായിട്ടും കേസ് എന്താണ് നീണ്ടു പോകുന്നതെന്നും മഹേഷ് ചോദിച്ചു.

”വിജയ് ബാബുവിന്റെ കേസ് എന്തായി? അദ്ദേഹത്തിന്റെ പേരില്‍ വന്ന ആരോപണങ്ങളൊക്കെ പോയി. പക്ഷേ, ആ ആരോപണം വന്ന സമയത്ത് അദ്ദേഹവും കുടുംബവും അഭിമുഖീകരിച്ച സങ്കടത്തിന് ആര് ഉത്തരം പറയും?-മഹേഷ് നായര്‍ ചോദിച്ചു.

ബിജെപിയില്‍ ചേര്‍ന്നതിനു പിന്നില്‍

അടുത്തിടെയാണ് മഹേഷ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് കാരണമെന്തെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു. നായനാര്‍ സഖാവിന്റെ മരണശേഷം അച്യുതാനന്ദന്‍ സഖാവുണ്ടല്ലോ എന്നായിരുന്നു ചിന്ത. ആ കാലഘട്ടം കഴിഞ്ഞതോടെ പാര്‍ട്ടിയു മുഖച്ഛായയും പ്രവര്‍ത്തനരീതിയും മാറിയ പോലെ തോന്നി. താന്‍ ആഗ്രഹിച്ച പാര്‍ട്ടി ഇതല്ലെന്ന് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: Rashmika Mandanna: ഇതുവരെ കണ്ട രശ്മിക മന്ദാനയല്ല ഇത്: റൂട്ട് മാറ്റി, ടെറർ ലുക്കിൽ താരം

തുടര്‍ന്ന് ഒരു പാര്‍ട്ടിയിലും ഇല്ലായിരുന്നു. എന്നാലും വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ സിപിഎമ്മിന്റെ ചിഹ്നം കാണുമ്പോള്‍ ദുഃഖമുണ്ടായിരുന്നു. താന്‍ മാത്രമല്ല. ഒരുപാട് പേര്‍ മാറി ചിന്തിച്ചു. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ മാറി. നമുക്ക് കാണാന്‍ പറ്റുന്ന ഒരുപാട് വികസനങ്ങളുണ്ടെന്നും മഹേഷ് അഭിപ്രായപ്പെട്ടു.