Actress Kanakalatha: നടി കനകലതയെ ബാധിച്ചത് പാർക്കിൻസൺ രോഗം; ആദ്യ ലക്ഷണം ഉറക്കമില്ലായ്മ…

അവസാന നാളുകളിൽ ഭക്ഷണം തീരെ കഴിക്കാതെയായി. ഉമിനീരുപോലും ഇറക്കാതായി. ദൈനംദിന കാര്യങ്ങളെല്ലാം തന്നെ മറന്നുപോയിരുന്നു.

Actress Kanakalatha: നടി കനകലതയെ ബാധിച്ചത് പാർക്കിൻസൺ രോഗം; ആദ്യ ലക്ഷണം ഉറക്കമില്ലായ്മ...

Malayalam film actress Kanakalatha Passed away

Published: 

07 May 2024 06:28 AM

ഒരുകാലത്ത് സിനിമ- ടെലിവിഷൻ രം​ഗത്ത് തിളങ്ങി നിന്ന താരമായിരുന്നു നടി കനകലത. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെയാണ് കനകലതയുടെ അന്ത്യം. ഏറെ വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ ഇവരെ അലട്ടുന്നുണ്ടായിരുന്നു.

കഴിഞ്ഞ വർഷമാണ് കനകലത പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് അവശനിലയിലാണെന്ന വാർത്ത പുറത്തുവന്നത്. ഇവരുടെ സഹോദരി വിജയമ്മയാണ് ഒരു അ​ഭിമുഖത്തിനിടെ ഇക്കാര്യം പറഞ്ഞത്. ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേളകളെടുത്തിരുന്നു. എന്നാൽ സുഖം പ്രാപിക്കുമ്പോൾ സജീവമായി ജോലി ചെയ്യാമെന്ന് കരുതിയിരുന്നെങ്കിലും അപ്പോഴേക്ക് മറവിരോഗം അവരെ പിടികൂടുകയായിരുന്നു.

ഭർത്താവുമായി നേരത്തെ തന്നെ കനകലത വേർപിരിഞ്ഞിരുന്നു. കുട്ടികളില്ല. ഏറെക്കാലമായി സഹോദരി വിജയമ്മയുടെ ഒപ്പമാണ് ഇവർ താമസം. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും ഒരുപാട് സിനിമകളിൽ വേഷമിട്ടിട്ടുണ്ട് കനകലത. ദീർഘകാലം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും കണ്ടുപരിചയിച്ചതിനാൽ തന്നെ മിക്ക മലയാളികൾക്കും ഏറെ സുപരിചിത കൂടിയാണ് കനകലത.

2021 ഡിസംബർ തൊട്ടാണ് പാർക്കിൻസൺ രോ​ഗവുമായി ബന്ധപ്പെട്ട് കനകലതയ്ക്ക് ഓരോരോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഉറക്കമില്ലായ്മയായിരുന്നു ആദ്യ ലക്ഷണം. പിന്നാലെ ഡിമെൻഷ്യയും പിടിപെട്ടു. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത കിംസ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞു.

അവസാന നാളുകളിൽ ഭക്ഷണം തീരെ കഴിക്കാതെയായി. ഉമിനീരുപോലും ഇറക്കാതായി. ദൈനംദിന കാര്യങ്ങളെല്ലാം തന്നെ മറന്നുപോയിരുന്നു. കനകലത ആണെന്ന് മനസ്സിലാവാത്ത രീപത്തിലായി മാറി. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലാതെയായി. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു 63കാരിയായ നടിയുടെ അന്ത്യം.

നാടകത്തിൽ നിന്നുമാണ് കൊല്ലം ഓച്ചിറ സ്വദേശിനിയായ കനകലത സിനിമയിലേക്കെത്തുന്നത്. ചെറുതും വലിയതുമായി നിരവധി വേഷങ്ങൾ ചെയ്ത നടി 350ൽ അധികം മലയാളം സിനികളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് 50ൽ അധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

നാടകത്തിൽ നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു.

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ൽ ഓഗസ്റ്റ് 24-നാണ് ജനനം. കൊല്ലം സർക്കാർ ഗേൾസ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1980-ൽ ഉണർത്തുപാട്ട് എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ ആദ്യ ചിത്രം റിലീസായില്ല.

ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലേക്കെത്തി. അഭിനയം തന്നെയാണ് തന്റെ ജീവിതമാർഗം എന്നുറപ്പിച്ച അവർ നിരവധി സീരിയലുകളിലും വേഷമിട്ടു.

മറവിരോഗത്തെ തുടർന്ന് സിനിമയിൽ നിന്നും സീരിയിൽ നിന്നും നടി വിട്ടു നിന്നും. പിന്നീട് താരസംഘടനയായ അമ്മയുടെയും ചലച്ചിത്ര അക്കാദമിയുടെ ധനസഹായത്തോടെയാണ് കുടുംബം കനകലതയുടെ ചികിത്സ നടത്തിയത്.

കരിയിലക്കാറ്റുപോലെ, രാജാവിൻ്റെ മകൻ, ഒരു യാത്രമൊഴി, ഗുരു, പാർവതി പരിണയം, കിലുകിൽ പമ്പരം, പ്രിയം, ആദ്യത്തെ കൺമണി, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, സ്ഫടികം, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, എൻ്റെ സൂര്യപുത്രിക്ക്, അമ്മയാണെ സത്യം, കൗരവർ, തച്ചോളി വർഗീസ് ചേകവർ, പഞ്ചവർണതത്ത, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. പൂക്കാലം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും ഏതാനും സിനിമകളിലും കനകലത വേഷമിട്ടിട്ടുണ്ട്.

എന്താണ് ഡിമെൻഷ്യ രോ​ഗം

ഡിമെൻഷ്യ അഥവാ മറവിരോഗത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് ഇത് ഒരു പ്രത്യേക തരം രോഗമാണ് എന്നതാണ്. എന്നാൽ ഡിമെൻഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങൾ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വാക്ക് ഓർത്തെടുക്കാൻ പാടുപെടുക, പേര് മറക്കുക, സമീപകാല സംഭവങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ വരിക, തുടങ്ങിയവ മറവി രോഗം ഉള്ള ആളുകൾ കാണിക്കുന്ന ചില സാധാരണ ലക്ഷണങ്ങളാണ്.

എന്താണ് പാർക്കിൻസൺസ് രോ​ഗം

നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണെന്നത് നമുക്കറിയാവുന്ന കാര്യമാണ്. മസ്തിഷ്‌കത്തിലെ അതി സൂക്ഷ്മമായ അനേകം ഇലക്ട്രിക്കൽ ശൃംഖലകളാണ് പ്രധാനമായും ഇത്തരം പ്രവർത്തനങ്ങൾക്കാവശ്യമായ നിർദ്ദേശം നൽകുന്നത്. ഇതിൽ ചലനത്തെ നിയന്ത്രിക്കുന്ന ഇലക്ട്രിക്കൽ ശൃംഖലകളിൽ ഉണ്ടാകുന്ന താളപ്പിഴയാണ് പാർക്കിൻസൺസ് എന്ന വിറയൽ രോഗത്തിലേക്ക് നയിക്കുന്നത്.

ഈ ഇലക്ട്രിക്കൽ ശൃംഖലകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കണമെങ്കിൽ ഡോപമിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടണം. ഇത് ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്ക് നാശം സംഭവിക്കുമ്പോൾ ഡോപമിന്റെ ഉത്പാദനത്തിൽ വ്യതിയാനം സംഭവിക്കുകയും ഇലക്ടിക്കൽ ശൃംഖലയുടെ പ്രവർത്തനം താളം തെറ്റുകയും ചെയ്യും.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ