Onam Movie Releases 2024: ‘അജയന്റെ രണ്ടാം മോഷണം’ മുതൽ ‘കൊണ്ടൽ’ വരെ; ഓണം കളറാക്കാൻ എത്തുന്ന ചിത്രങ്ങൾ

Onam Malayalam Movie Releases 2024: ഓണം ഉഷാറക്കാൻ ഒരു പിടി നല്ല മലയാള ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. ടൊവിനോ നായകനാവുന്ന 'അജയന്റെ രണ്ടാം മോഷണം' മുതൽ ആന്റണി പെപ്പെയുടെ 'കൊണ്ടൽ' വരെ ഓണത്തിന് തിയേറ്ററിൽ എത്തും.

Onam Movie Releases 2024: അജയന്റെ രണ്ടാം മോഷണം മുതൽ കൊണ്ടൽ വരെ; ഓണം കളറാക്കാൻ എത്തുന്ന ചിത്രങ്ങൾ
Edited By: 

Jenish Thomas | Updated On: 14 Sep 2024 | 10:20 AM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഓണക്കാലത്ത് റിലീസാവുന്ന ചിത്രങ്ങൾ തീയറ്ററുകളിൽ നിന്നും കോടികളാണ് തൂത്തുവാരാറുള്ളത്. ഓണം പോലുള്ള സീസൺ സമയങ്ങളിൽ സിനിമ റിലീസ് ചെയ്യുന്നതിനുള്ള പ്രധാന കാരണവുമതുതന്നെ. എന്നാൽ ഈ വർഷം ഉണ്ടായ പല വിപരീത സംഭവങ്ങളാൽ ഓണക്കാലത്തെ കളക്ഷൻ കുറയുമോ എന്ന ആശങ്കയിലാണ് മലയാള ചലച്ചിത്ര വ്യവസായം. മോഹൻലാൽ മമ്മൂട്ടി ഉൾപ്പടെയുള്ളവരും ഇത് സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, മലയാള സിനിമ പ്രേക്ഷകർക്കായി ഒരുപിടി നല്ല സിനിമകൾ തീയേറ്ററുകളിൽ എത്തുന്നുണ്ട്. ഏതൊക്കെ ചിത്രങ്ങളാണ് ഓണം റിലീസായി എത്തുന്നതെന്ന് നോക്കാം.

 

അജയന്റെ രണ്ടാം മോഷണം

ടോവിനോ തോമസിനെ നായകനാക്കി നവാഗതൻ ജിതിൻ ലാൽ സംവിധാനം ചെയ്ത ‘അജയന്റെ രണ്ടാം മോഷണം’ ഓണത്തിന് തീയേറ്ററുകളിൽ എത്തും. ടോവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബർ 12-നാണ് റിലീസാവുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ആറ് ഭാഷയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്ന് വേഷങ്ങളാണ് ടോവിനോ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, രോഹിണി, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത് നമ്പ്യാർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സംഗീതം നൈനാൻ തോമസാണ്. ഛായാഗ്രഹണം ജോമോൻ ടി ജോണും, എഡിറ്റിങ് ഷഹീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്.

കിഷ്കിന്ധാ കാണ്ഡം

ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ സെപ്റ്റംബർ 12-ന് തീയേറ്ററുകളിൽ എത്തും. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശാണ്. അപർണ ബാലമുരളിയാണ് നായിക. ജഗദീഷ്, വിജയ രാഘവൻ, അശോകൻ, മേജർ രവി, നിഷാൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നു.

ബാഡ് ബോയ്സ്

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം ‘ബാഡ് ബോയ്സ്’ സംവിധാനം ചെയ്തത് ഒമർ ലുലുവാണ്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം ഓണം റിലീസായി സെപ്റ്റംബർ 13-ന് തീയേറ്ററുകളിൽ എത്തും. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒമർ സംവിധാനം ചെയ്ത ‘അഡാർ ലൗ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ സാരംഗ് ജയപ്രകാശ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇ ഫോർ എൻ്റർടെയിൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയത് ഒമർ ലുലു തന്നെയാണ്. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ജോസഫ് നെല്ലിക്കൽ ആണ്. സംഗീതം വില്യം ഫ്രാൻസിസാണ്.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാക്കി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ സെപ്റ്റംബർ 13-ന് തീയേറ്ററുകളിൽ എത്തും. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രത്തിൽ അബു സലീമാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലഗോപാലൻ തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനാണ്. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ കൃഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

കൊണ്ടൽ

ആന്റണി വർഗീസിനെ (ആന്റണി പെപ്പെ) നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ‘കൊണ്ടൽ’ ആണ് ഓണത്തിന് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം സെപ്റ്റംബർ 13-ന് തീയേറ്ററുകളിൽ എത്തും. ഷെബിൻ കല്ലറയ്‌ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്