Mammootty-Cubes Entertainment Movie : ഖാലിദ് റഹ്മനെ വെട്ടി? മമ്മൂട്ടി-ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് ചിത്രം ഉപേക്ഷിച്ചു?
Mammootty-Cubes Entertainment Movie Update : ഒരു ഗ്യാങ്സ്റ്റർ ചിത്രമാകും ഒരുക്കുക എന്ന നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഉണ്ട എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കാനിരുന്ന ചിത്രവും കൂടിയായിരുന്നു ഇത്.

Khalid Rahman, Mammootty
ഈ കഴിഞ്ഞ ഡിസംബറിലാണ് മാർക്കോ സിനിമയുടെ നിർമാതാക്കളായ ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് മമ്മൂട്ടിയുമായിട്ടുള്ള ചിത്രം പ്രഖ്യാപിക്കുന്നത്. മമ്മൂട്ടിയുടെ ഉണ്ട എന്ന സിനിമ ഒരുക്കിയ ഖാലിദ് റഹ്മാനാണ് ചിത്രത്തിൻ്റെ സംവിധായകൻ എന്നറിയിച്ചുകൊണ്ട് തന്നെയായിരുന്നു സിനമിയുടെ പ്രഖ്യാപനം നടന്നത്. ഒരു ഗ്യാങ്സ്റ്റർ സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടിയും ഖാലിദ്ദും വീണ്ടും ഒന്നിക്കുന്നതെന്ന് സിനിമ പ്രഖ്യാപനത്തിന് ശേഷം റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ചിത്രത്തിൽ യുവതാരം നസ്ലെനും പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ നിർമാണം പുരോഗമിക്കുന്ന കാട്ടാളൻ എന്ന ആൻ്റണി വർഗീസ് പെപ്പെ ചിത്രത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് അടുത്തതായി നിർമിക്കാൻ പോകുന്ന ചിത്രവുമായിരുന്നു ഇത്.
എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമ ഉപേക്ഷിച്ചു. മമ്മൂട്ടി-ഖാലിദ് റഹ്മാൻ സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ പോസ്റ്റുകളും ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും പിൻവലിക്കുകയും ചെയ്തു. അതേസമയം മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് തങ്ങളുടെ ബാനറിൽ മെഗതാരത്തിൻ്റെ മറ്റൊരു ചിത്രമുണ്ടാകുമെന്നുള്ള ഒരു അറിയിപ്പ് മാത്രമാണ് നിലവിൽ നൽകിയിരിക്കുന്നത്. ഖാലിദ് റഹ്മാൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് ഉപേക്ഷിച്ചെന്ന് നിർമാണ കമ്പനിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് സിനിമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Hareesh Kanaran: ‘ബാദുഷ പറഞ്ഞതെല്ലാം പച്ചക്കള്ളം’; അതിനുള്ള തെളിവുകൾ കയ്യിലുണ്ടെന്ന് ഹരീഷ് കണാരൻ
അതേസമയം ഖാലിദ് റഹ്മാനുമായിട്ടുള്ള മമ്മൂട്ടി ചിത്രം പൂർണമായും ഉപേക്ഷിച്ചുയെന്ന് പറയാൻ സാധിക്കില്ല. ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഉടലെടുത്ത ചർച്ചകൾ പ്രകാരം ഉണ്ടയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുടെ കീഴിൽ നിർമിച്ചേക്കും. അത് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി തന്നെ നിർമിക്കാനാണ് ഏറെ സാധ്യത. നിലവിൽ മമ്മൂട്ടി കമ്പനി അടൂർ ഗോപാലകൃഷ്ണൻ്റെ പദയാത്ര എന്ന സിനിമയുടെ നിർമാണം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അനന്തരം, മതിലുകൾ, വിധേയൻ എന്നീ സിനിമകൾക്ക് ശേഷം അടൂരും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. 32 വർഷങ്ങൾക്ക് ശേഷമാണ് ഇരു പ്രതിഭകളും വീണ്ടും ഒന്നിക്കുന്നത്.