“മേള’യുടെ പരിപാടികൾ തുടങ്ങിയിട്ടുണ്ട്, മമ്മൂക്കയ്ക്ക് പാടാനുള്ള ട്രാക്ക് റെഡിയാണ്”; സസ്പെൻസ് പുറത്തുവിട്ട് വിഷ്ണു വിജയ്
"Room to Go Wild": Vishnu Vijay Opens Up About the Music and Mammootty's Song in 'Mela': സിനിമയുടെ ആദ്യത്തെ പോസ്റ്റർ തീമിനായി റെക്കോർഡ് ചെയ്തതെല്ലാം തനിക്ക് അയച്ചുതന്നിട്ടുണ്ട്. അതല്ലാതെ തന്നെ ഇപ്പോൾ കയ്യിലുള്ള കാര്യങ്ങൾ ഉപയോഗിച്ച് മമ്മൂക്കയ്ക്കായുള്ള ഒരു ട്രാക്ക് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇനി അതിൽ അദ്ദേഹത്തെ കൊണ്ട് പാടിക്കണം എന്ന് വിഷ്ണു വിജയ് വ്യക്തമാക്കി

വിഷ്ണു വിജയ്, മേള ടൈറ്റിൽ പോസ്റ്റർ
മമ്മൂട്ടിയെ നായകനാക്കി നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന. മേള എന്ന സിനിമയുടെ മ്യൂസിക്കൾ വർക്കുകൾ ആരംഭിച്ചതായി സംഗീത സംവിധായകൻ വിഷ്ണു വിജയ്. ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി താരം നടത്തി. മമ്മൂട്ടിക്ക് പാടാനുള്ള ട്രാക്ക് റെഡിയാണ് എന്നതാണ് വിഷ്ണു വിജയ് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്. ബെത്ലഹേം കുടുംബ യൂണിറ്റ് ഉൾപ്പടെയുള്ള സിനിമകളിലെ പാട്ടുകളെ കുറിച്ചും കരിയറിനെ കുറിച്ചിമെല്ലാം വിശദമായി സംസാരിക്കുന്നതിനിടെയാണ് ‘മേള’യുടെ അപ്ഡേറ്റും വിഷ്ണു വിജയ് പങ്കുവച്ചത്.
“കത്തിക്കണം എന്നുള്ള ഒരു ഉദ്ദേശം തന്നെയാണ്” എന്നാണ് മേളയുടെ സംഗീതത്തെ കുറിച്ച് വിഷ്ണു വിജയ് പറയുന്നത്. പാട്ടിൻ്റെയും സംഗീതത്തിൻ്റെയും കാര്യത്തിൽ ഇപ്പോൾ പുർണമായ ഒരു തീരുമാനത്തിൽ ഒന്നും എത്തിയിട്ടില്ല എന്ന് വിഷ്ണു വിജയ് പറയുന്നു. എന്നാൽ വർക്കുകൾ ആരംഭിച്ചിട്ടുണ്ട്. “മമ്മൂക്കയെ കൊണ്ട് പാടിക്കണം എന്നും അതിനായുള്ള ട്രാക്ക് ഏകദേശം തയ്യാറാനെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി.
“രോമാഞ്ചമുണ്ടാക്കുന്ന ചില കാര്യങ്ങൾ സംവിധായകൻ നിതീഷ് സഹദേവ് കാണിച്ച് തന്നിട്ടുണ്ട്” എന്ന് വിഷ്ണു വിജയ് പറയുന്നു. സിനിമയുടെ ആദ്യത്തെ പോസ്റ്റർ തീമിനായി റെക്കോർഡ് ചെയ്തതെല്ലാം തനിക്ക് അയച്ചുതന്നിട്ടുണ്ട്. അതല്ലാതെ തന്നെ ഇപ്പോൾ കയ്യിലുള്ള കാര്യങ്ങൾ ഉപയോഗിച്ച് മമ്മൂക്കയ്ക്കായുള്ള ഒരു ട്രാക്ക് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇനി അതിൽ അദ്ദേഹത്തെ കൊണ്ട് പാടിക്കണം എന്ന് വിഷ്ണു വിജയ് വ്യക്തമാക്കി. മമ്മൂക്കയെ കൊണ്ട് പാടിക്കണം എന്ന തൻ്റെ ആവശ്യം നിതീഷ് സഹദേവിനോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഥാപാത്രത്തിനോടും സിനിമയോടും ചേർന്ന് നിൽക്കുന്ന തരത്തിൽ ഒരു ട്രാക്ക് തന്നെയാണ് തയ്യാറാക്കുന്നത്. അൽപ്പം ഫോക്ക് എലമെൻ്റുള്ള, എന്നാൽ ഒരു സെലിബ്രേഷൻ പാർട്ടി മൂഡുള്ള പാട്ടാണ് മമ്മൂട്ടിക്കായി ഒരുക്കുന്നത് എന്നും വിഷ്ണു വിജയ് തുറന്നു പറഞ്ഞു. നിലവിൽ മമ്മൂക്കയ്ക്ക് പാടാനുള്ള ഒരു പാട്ട് മാത്രമാണ് തുടങ്ങിയിരിക്കുന്നത്. എന്നാൽ സിനിമയിൽ ഒരുപാട് പാട്ട് പ്രതീക്ഷിക്കാം എന്ന അപ്ഡേറ്റും സംഗീത സംവിധായകൻ പങ്കുവയ്ക്കുന്നുണ്ട്. സിനിമയിൽ കൃത്യമായ മ്യൂസിക്കൽ സ്പേസ് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അൽപ്പം തെറിക്കനുള്ള സ്ഥലമുണ്ട്” എന്നാണ് സിനിമയിലെ മ്യൂസിക്കിനെ കുറിച്ച് വിഷ്ണു വിജയുടെ കമൻ്റ്.
English Summary
Music director Vishnu Vijay revealed that work on Mammootty’s upcoming film Mela has begun. He has prepared a special folk-party track and hopes the Megastar will sing it.