Mammootty: ‘മോഹന്‍ലാലിന് ഹിറ്റ് കൊടുത്തെന്ന് പറഞ്ഞു, മമ്മൂട്ടി വാശിപിടിപ്പിച്ചാണ് ആ സിനിമ ചെയ്തത്‌’

Sathyan Anthikad About Mammootty: അത്തരമൊരു സിനിമ സംഭവിക്കാന്‍ കാരണമായത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടയോടൊപ്പം ശ്രീധരന്റെ മുറിവ് എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അത് ഹിറ്റായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mammootty: മോഹന്‍ലാലിന് ഹിറ്റ് കൊടുത്തെന്ന് പറഞ്ഞു, മമ്മൂട്ടി വാശിപിടിപ്പിച്ചാണ് ആ സിനിമ ചെയ്തത്‌

മമ്മൂട്ടി, സത്യന്‍ അന്തിക്കാട്

Updated On: 

23 Jul 2025 12:55 PM

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് അര്‍ത്ഥം. വേണു നാഗവള്ളിയായിരുന്നു തിരക്കഥ രചിച്ചത്. എങ്ങനെയാണ് മമ്മൂട്ടിയെ വെച്ച് അര്‍ത്ഥം എന്ന സിനിമ ചെയ്യുന്നതിലേക്ക് എത്തിയതെന്ന് വിശദീകരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

അത്തരമൊരു സിനിമ സംഭവിക്കാന്‍ കാരണമായത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയോടൊപ്പം ശ്രീധരന്റെ മുറിവ് എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അത് ഹിറ്റായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് ഒരു വിഷയമാണ് ആദ്യം ഉണ്ടാകുന്നത്. പിന്നീട് അതില്‍ നിന്ന് സിനിമ ഉണ്ടാകുന്നത്. തലയണമന്ത്രം, സന്മമനസുള്ളവര്‍ക്ക് സമാധാനം എന്നിവയെല്ലാം അത്തരത്തില്‍ സബജക്ടില്‍ നിന്നുണ്ടായതാണ്. ആ സബ്ജക്ട് ഉണ്ടാകുമ്പോള്‍ മോഹന്‍ലാല്‍ കൂടെയുണ്ട്. അങ്ങനെ അദ്ദേഹമായി ഹീറോ. ആരാണോ കൂടെയുള്ളത് അവരാണ് ഹീറോയെന്ന് സംവിധായകന്‍ പറയുന്നു.

എന്നാലൊരു നടന് വേണ്ടി സിനിമ ചെയ്തത് ഒരിക്കല്‍ മാത്രമാണ്. അത് അര്‍ത്ഥം എന്ന സിനിമയാണ്, അതും മമ്മൂട്ടി വാശിപിടിപ്പിച്ചത് കൊണ്ട്. ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ മമ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും സന്മനസ് പോലെ അത് ഹിറ്റായില്ല.

പിന്നീട് മമ്മൂട്ടിയെ കണ്ടപ്പോള്‍ നിങ്ങള്‍ നാടോടിക്കാറ്റും വരവേല്‍പ്പുമൊക്കെ എടുക്കുന്നുണ്ട്. മോഹന്‍ലാലിനെ വെച്ച് ധാരാളം സിനിമകള്‍ ഹിറ്റാക്കി. എനിക്കും സൂപ്പര്‍ ഹിറ്റുകളുണ്ട്. പക്ഷെ എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് നിങ്ങളുടെ ദോഷമാണ്, കുറ്റമാണ് എന്ന് മമ്മൂട്ടി പറഞ്ഞു.

Also Read: Diya Krishna: വൈഷ്ണവിന് കഷ്ടകാലമാണെങ്കിലും അശ്വിന് നല്ലതാണ്; വ്യൂവേഴ്‌സില്‍ വന്‍ ഇടിവ്

ആ പറഞ്ഞത് തന്റെ ഉള്ളില്‍കൊണ്ടു. അങ്ങനെ മമ്മൂട്ടിയെ വെച്ചൊരു ഹിറ്റ്. വേണു നാഗവള്ളിയെ വിളിച്ച് സബജക്ട് ആലോചിക്കണമെന്ന് പറഞ്ഞു. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് പറ്റിയ ക്യാരക്ടര്‍ ഉണ്ടാകണമെന്ന് താന്‍ പറഞ്ഞു. ശ്രീനിവാസനും സിനിമയില്‍ കോണ്‍ട്രിബ്യൂട്ട് ചെയ്‌തെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. സത്യന്‍ അന്തിക്കാട് ഇക്കാര്യം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ