Actor Thilakan: മദ്യപിച്ച് കൊണ്ടിരുന്ന തിലകൻ; ഇതിലും ഭേദം കത്തി എടുത്ത് കുത്തി കൂടാരുന്നോ എന്ന് സത്യൻ അന്തിക്കാട്

Interesting Malayalam Movie Facts : 1999-ൽ റിലീസിനെത്തിയ ചിത്രം ഒന്നിലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് നേടിയത്. വാണിജ്യപരമായും ചിത്രം മികച്ചതായിരുന്നു.

Actor Thilakan: മദ്യപിച്ച് കൊണ്ടിരുന്ന തിലകൻ; ഇതിലും ഭേദം കത്തി എടുത്ത് കുത്തി കൂടാരുന്നോ എന്ന് സത്യൻ അന്തിക്കാട്

തിലകൻ, സത്യൻ അന്തിക്കാട് | Credits Social Media

Updated On: 

19 Nov 2024 | 12:26 PM

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനശ്വര നടൻ കൂടിയാണ് തിലകൻ. അവിസ്മരണീയമായ നിരവധി വേഷങ്ങൾ ചെയ്ത താരം വിവാദങ്ങളിൽപ്പെട്ടതും കുറച്ചൊന്നുമല്ല. താര സംഘടനയായ അമ്മയുമായി കലഹിച്ചതാണ് തിലകനുമായി ബന്ധപ്പെട്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രശ്നം. എന്നാൽ ഇതിനുമപ്പുറം താരം ഷൂട്ടിങ്ങ് സെറ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി സഹതാരങ്ങളും പറയുന്നു.

സംയുക്താ വർമ്മ ആദ്യമായി സിനിമയിലേക്ക് കാലെടുത്ത് വെച്ച വീണ്ടും ചില വീട്ടുകാര്യങ്ങളുടെ സെറ്റിൽ മദ്യപിച്ചെത്തിയ തിലകനെ പറ്റി പറയുകയാണ് അന്തരിച്ച നടൻ മാമ്മൂക്കോയ. സഫാരി ടീവിയുടെ ചരിത്രം എന്നിലൂടെ എന്ന പംക്തിയിലാണ് മാമ്മൂക്കോയ സംസാരിച്ചത്.

Also Read- Rakkayie Title Teaser: ‘മകൾക്കു വേണ്ടിയുള്ള ഒരു അമ്മയുടെ യുദ്ധം’; പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ ‘രാക്കായീ’ ടീസര്‍ പുറത്ത്

മാമ്മൂക്കോയ പറയുന്നത് ഇപ്രകാരം

സത്യൻ്റെ ഒട്ടുമിക്ക പടങ്ങളിലും തിലകൻ ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് ശേഷം അതില്ലാതെയായി. അന്ന് സെറ്റിൽ വെച്ച് തിലകൻ ചേട്ടൻ മദ്യപിച്ചു. ഷോട്ടിന് സമയമായപ്പോൾ അസിസ്റ്റൻ്റ് ഡയറ്കടറെത്തി വിളിച്ചപ്പോൾ അദ്ദേഹം മദ്യപിക്കുകയായിരുന്നു. ആ വരാം എന്ന് പറഞ്ഞു. സത്യൻ നേരിട്ട് വന്ന് പറഞ്ഞു ഇതിലും ഭേദം ഒരു കത്തിയെടുത്ത് എന്നെ കുത്തികൊന്ന് കൂടായിരുന്നോ എന്നാണ് ചോദിച്ചത്. ശരി ചേട്ടൻ്റെ ഇഷ്ടം പോലെ എന്ന് പറഞ്ഞ് തിരികെ പോയെ സ്ക്രിപ്റ്റെടുത്ത് അതിൽ അത്യാവശ്യമായുള്ള സീനുകൾ മാത്രം നിർത്തി ബാക്കിയെല്ലാം വെട്ടി കുറച്ചു. അത് ലോഹിതദാസിനോട് പറയുകയും ചെയ്തു. ആ ചിത്രത്തിൽ നോക്കിയാൽ അറിയാം വളരെ അത്യാവശ്യമുള്ള സീനുകൾ മാത്രമാണ് ആ സീനിലുള്ളത്. പിന്നെ തിലകൻ ചേട്ടൻ മരിക്കുന്നിടം വരെ സത്യൻ്റെ ചിത്രത്തിൽ അദ്ദേഹം ഉണ്ടായിട്ടില്ലമാമ്മൂക്കോയ പറയുന്നു.

ഒന്നിലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

ലോഹിതദാസിൻ്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ.  ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പിവി ഗംഗാധരനായിരുന്നു ചിത്രം നിർമ്മിച്ചത്. തിലകനെ കൂടാതെ ജയറാം, സിദ്ധിഖ്, നെടുമുടി വേണു, പപ്പു, സംയുക്താ വർമ്മ, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കൽപ്പകാ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്. സംഗീതം നൽകിയത് ജോൺസൺ മാഷായിരുന്നു.

1999-ൽ റിലീസിനെത്തിയ ചിത്രം ഒന്നിലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് നേടിയത്. ചിത്രത്തിലെ അഭിനയത്തിന് സംയുക്താ വർമ്മക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  മികച്ച കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായ ചിത്രത്തിൻ്റെ വിഭാഗത്തിലും വീണ്ടും ചില വീട്ടുകാര്യങ്ങൾ അവാർഡ് കരസ്ഥമാക്കി.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ