Mathew Thomas: ‘ആ കഥാപാത്രം കുറച്ച് ഓവർ ആണെന്ന് എല്ലാവരും പറഞ്ഞു, പ്രേക്ഷകരെ കുറ്റം പറയുന്നില്ല’; മാത്യു തോമസ്

Mathew Thomas About Bromance: 'ബ്രൊമാൻസ്' ഒടിടിയിൽ എത്തിയപ്പോൾ മാത്യു അവതരിപ്പിച്ച ബിന്റോ എന്ന കഥാപാത്രത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. മാത്യുവിന്റെ കഥാപാത്രം ഓവറാക്ടിങ്ങാണ് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

Mathew Thomas: ആ കഥാപാത്രം കുറച്ച് ഓവർ ആണെന്ന് എല്ലാവരും പറഞ്ഞു, പ്രേക്ഷകരെ കുറ്റം പറയുന്നില്ല; മാത്യു തോമസ്

മാത്യു തോമസ്

Published: 

16 May 2025 | 08:59 PM

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ യുവനടൻ ആണ് മാത്യു തോമസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. 2019ൽ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് മാത്യു അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന്, തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായകനായി. വിജയ് ചിത്രമായ ലിയോയിലൂടെ താരം തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു.

മാത്യു തോമസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ബ്രൊമാൻസ്’. ചിത്രം ഒടിടിയിൽ എത്തിയപ്പോൾ മാത്യു അവതരിപ്പിച്ച ബിന്റോ എന്ന കഥാപാത്രത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. മാത്യുവിന്റെ കഥാപാത്രം ഓവറാക്ടിങ്ങാണ് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അത്തരം വിമർശനങ്ങളോട് ഇപ്പോൾ പ്രതികരിക്കുകയാണ് മാത്യു തോമസ്.

ബ്രൊമാൻസ് റീലീസായ സമയത്തും ആ കഥാപാത്രത്തിന് അതേ പ്രശ്‌നം ഉണ്ടായിരുന്നെന്ന് മാത്യു തോമസ് പറയുന്നു. ആ കഥാപാത്രത്തിന് നൽകിയ മീറ്റർ തെറ്റിപ്പോയതാണ് ആ പ്രശ്‌നത്തിന് കാരണം. ആ കഥാപാത്രം ശരിക്കും ഓവറാക്ടിങ്ങാണെന്നും മാത്യു പറഞ്ഞു. ആ കഥാപാത്രത്തിന് അത്തരത്തിൽ പെട്ടെന്ന് ദേഷ്യം വരുന്ന മെഡിക്കൽ കണ്ടീഷനുണ്ടെന്ന് സിനിമയിൽ സൂചിപ്പിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ലൗലി സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ALSO READ: ‘ബാൻ വന്നതുകൊണ്ടാണ് ടികി ടാകയിൽ എനിക്ക് പകരം ആസിഫ് അലിയെ തിരഞ്ഞെടുത്തത്’; വെളിപ്പെടുത്തി ശ്രീനാഥ് ഭാസി

“ബ്രൊമാൻസ് തിയേറ്ററിൽ എത്തിയ സമയത്ത് തന്നെ ഇത്തരത്തിൽ ഒരു പ്രശ്‌നം പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കഥാപാത്രം കുറച്ച് ഓവറാക്ടിങ്ങാണെന്ന് പലരും പറഞ്ഞു. ഷൂട്ടിന്റെ സമയത്ത് ഞങ്ങൾ എല്ലാവരും ചേർന്ന് ആ കഥാപാത്രത്തിന് കൊടുത്ത മീറ്റർ തെറ്റിപ്പോയതാണ് സത്യം പറഞ്ഞാൽ ആ പ്രശ്‌നത്തിന് കാരണം. ആ കഥാപാത്രം ശരിക്കും ഓവറാക്ടിങ്ങാണ്.

ബിന്റോ എന്ന കഥാപാത്രത്തിന്റെ മെഡിക്കൽ കണ്ടീഷനെപ്പറ്റി പടത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, അത് ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും വർക്കായിട്ടില്ലെന്നാണ് സത്യം. അത് അംഗീകരിക്കുന്നു. അത്തരം വിമർശനങ്ങൾ മനസിലാക്കുകയാണ് വേണ്ടത്. പ്രേക്ഷകരെയോ പ്ലാറ്റ്‌ഫോമിനെയോ കുറ്റപ്പെടുത്തുന്നില്ല. എല്ലാവർക്കും കൺവിൻസാകുന്ന രീതിയിൽ അത് വൃത്തിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഷൂട്ടിന്റെ സമയത്ത് ഞങ്ങളെടുത്ത ജഡ്ജ്‌മെന്റിന്റെ കുഴപ്പമാണത്” മാത്യു തോമസ് പറഞ്ഞു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ