Tejali Ghanekar : ആരും മറക്കാത്ത മൂത്താപ്പയുടെ മാലു; രണ്ടേ രണ്ട് ചിത്രങ്ങളെ ചെയ്തുള്ളൂ, ഇപ്പോൾ എവിടെ?

Meenathil Thalikettu, Chandamama Actress Sulekha : സുലേഖ എന്ന പേരിലാണ് സിനിമയിൽ തേജാലി ഖനേക്കറിനെ അറിയപ്പെട്ടിരുന്നത്. കുഞ്ചാക്കോ ബോബൻ്റെ ചന്ദാമാമയ്ക്ക് ശേഷം തേജാലി സിനിമയോട് വിട പറയുകയായിരുന്നു.

Tejali Ghanekar : ആരും മറക്കാത്ത മൂത്താപ്പയുടെ മാലു; രണ്ടേ രണ്ട് ചിത്രങ്ങളെ ചെയ്തുള്ളൂ, ഇപ്പോൾ എവിടെ?

Tejali Ghanekar

Updated On: 

30 Jan 2025 | 12:52 PM

കണ്ണുകളായിരുന്നു ആ പെൺകുട്ടിയുടെ പ്രധാന ആകർഷണം. മീനത്തിൽ താലിക്കെട്ട് എന്ന സിനിമയിൽ ആ പെൺകുട്ടിയെ ശ്രദ്ധേയമാക്കുന്നതും ആ കണ്ണുകളുടെ സൗന്ദര്യം തന്നെയായിരുന്നു. ഒറ്റനോട്ടത്തിൽ മലയാളിയാണെന്ന് പറയുമെങ്കിലും സിനിമയിൽ ആ പ്ലസ് ടുക്കാരൻ കെട്ടിയ മാലു മഹാരാഷ്ട്ര സ്വദേശിനിയാണ്. സുലേഖ എന്ന പേരിൽ സിനിമയിൽ എത്തിയ ദിലീപിൻ്റെ നായികയുടെ യഥാർഥ പേര് തേജാലി ഖനേക്കറെന്നാണ്. ആദ്യ മലയാള ചിത്രം ഹിറ്റായതോടെ തേജാലിയെ തേടി രണ്ടാമത്തെ സിനിമയുമെത്തി, ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ്റെ നായികയായി. പക്ഷെ ആ സിനിമയ്ക്ക് ശേഷം തേജാലിയെ ആരും ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ല.

വേദിയിൽ നിന്നും സീരിയലുകളിലേക്ക് അവിടെ നിന്നും സിനിമയിലേക്ക്

നൃത്തവും ക്ലാസിക്കൽ സംഗീതവും അഭ്യസിച്ച തേജാലി കല മേഖലയിലൂടെ തന്നെയാണ് വെള്ളിത്തിരിയിലേക്കെത്തുന്നത്. നൃത്തവും സംഗീതവുമായി വേദികളിൽ തിളങ്ങി നിൽക്കുമ്പോഴാണ തേജാലിക്ക് സീരിയലുകളിൽ അവസരം ലഭിക്കുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത കുച്ച് ബി ഹോ സക്താ ഹെയ് എന്ന സീരിയലിനു വേണ്ടിയാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നാലെ സിനിമ ലക്ഷ്യവെച്ച് ചെന്നൈയിലും കേരളത്തിലും ഓഡീഷനായി എത്തുകയും തുടർന്ന് സിനിമയിലേക്ക് ചുവടുമാറ്റാൻ സാധിക്കുകയും ചെയ്തു.

തമിഴിൽ ആഹാ എന്ന ചിത്രത്തിലൂടെയാണ് തേജാലി ബിഗ് സ്ക്രീനിലേക്കെത്തുന്നത്. ആഹായുടെ സംവിധായകൻ സുരേഷ് കൃഷ്ണയാണ് തേജാലിക്ക് സുലേഖ എന്ന പേര് നിർദേശിക്കുന്നത്. ന്യൂമറോളജിയിൽ വിശ്വാസമുള്ള തമിഴ് സംവിധായകൻ, അതനുസരിച്ചാണ് തനിക്ക് സുലേഖ് എന്ന പേര് നിർദേശിച്ചതെന്ന് തേജാലി ഒരിക്കൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആഹായിലൂടെയാണ് ദിലീപ് ചിത്രത്തിലും തുടർന്ന് കുഞ്ചാക്കോ ബോബൻ്റെ ചന്ദമാമായിലേക്കും മറാത്തി താരമെത്തുന്നത്.

തേജാലി ഇപ്പോൾ എവിടെ?

എന്നാൽ ചന്ദാമാമയ്ക്ക് ശേഷം തേജാലിയെ പിന്നീട് സ്ക്രീനിൽ ആരും കണ്ടില്ല. തൻ്റെ മൂന്നാമത്തെ ചിത്രത്തിന് ശേഷം നടി ചെറിയ ഒരു ബ്രേക്കെടുത്തിരുന്നു. എന്നാൽ അതിന് ശേഷം ഒരു വിളിയും പിന്നീട് നടിക്ക് ലഭിച്ചില്ല. അതിനിടെ നടി തൻ്റെ ബിരുദ പഠനം പൂർത്തിയാക്കി മുംബൈയിൽ ഒരു കോർപ്പറേറ്റ് ജോലിയിൽ പ്രവേശിച്ചു. തുടർന്ന് വിവാഹിതയായി ഭർത്താവിനൊപ്പം സിംഗപൂരിലേക്കും പോയി. അവിടെ വെച്ച് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ നടി മറ്റൊരു ജോലിക്കും പ്രവേശിച്ചു. ആ ജോലിയും ഉപേക്ഷിച്ച് താൻ ഇപ്പോൾ കുടുംബത്തോടൊപ്പം പ്രവർത്തിക്കുകയാണെന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തേജാലി വ്യക്തമാക്കിയത്.

ALSO READ : Akhila Sasidharan Nair : ദിലീപിൻ്റെയും പൃഥ്വിയുടെയും നായിക; രണ്ട് ചിത്രങ്ങൾക്ക് ശേഷം അഖിലയെ ആരും വെള്ളിത്തിരയിൽ കണ്ടില്ല, ഇപ്പോൾ എവിടെ?

സിനിമയും ജോലിയും എല്ലാം വിട്ട് ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന നടി അടിത്തിടെ സോഷ്യൽ മീഡിയ സജീവമാകുകയും ചെയ്തു. ആരാധകരോട് സംവദിക്കാനായി മറ്റൊരു സോഷ്യൽ മീഡിയ പേജും നടിക്കുണ്ട്. എന്നാൽ അടുത്തിടെയായി തേജാലി ഈ സോഷ്യൽ മീഡിയ പേജുകളിൽ അത്രകണ്ട സജീവമല്ല. എന്നിരുന്നാലും ഏറ്റവും ഒടുവിൽ പങ്കുവെച്ച് ചിത്രത്തിൽ മിക്കവരും കമൻ്റ് രേഖപ്പെടുത്തുന്നത് ‘മടങ്ങി വരൂ മാലു’ എന്നാണ്.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ