Meera Vasudevan: ‘നൗ ഐആം സിംഗിള്‍’; നടി മീര വാസുദേവ് വിവാഹമോചിതയായി

Meera Vasudevan Divorce Announcement: നടിയുടെ മൂന്നാം വിവാ​ഹമായിരുന്നു ഇത്. ആദ്യ രണ്ട് വിവാഹബന്ധവും വേർപിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര. ഇതിനിടെയിൽ കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്.

Meera Vasudevan: ‘നൗ ഐആം സിംഗിള്‍’;  നടി മീര വാസുദേവ് വിവാഹമോചിതയായി

Meera Vasudevan

Published: 

17 Nov 2025 08:11 AM

നടി മീര വാസുദേവ് മൂന്നാമതും വിവാഹ മോചിതയായി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തി രം​ഗത്ത് എത്തിയത്. ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് പറഞ്ഞുകൊണ്ടാണ് നടി വിവാഹ മോചിതയായി എന്ന് പറഞ്ഞ് പോസ്റ്റ് പങ്കുവച്ചത്. സീരിയലുകളുടെയും ഡോക്യുമെന്ററികളുടെയും സംവിധായകനായ വിപിന്‍ പുതിയങ്കവുമായുള്ള ബന്ധമാണ് പിരിഞ്ഞത്.

2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഒഫീഷ്യല്‍ പ്രഖ്യാപനമാണെന്നും മീര പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് താൻ എന്നുമാണ് താരം കുറിപ്പിൽ കുറിച്ചത്. നടിയുടെ മൂന്നാം വിവാ​ഹമായിരുന്നു ഇത്. ആദ്യ രണ്ട് വിവാഹബന്ധവും വേർപിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര. ഇതിനിടെയിൽ കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകനുണ്ട്.

Also Read: ‘ആദിലയെ കണ്ടപ്പോഴാണ് സമാധാനമായത്, 2 വർഷം പിരിഞ്ഞിരുന്നശേഷം കാണുമ്പോഴുണ്ടാകുന്ന സന്തോഷമായിരുന്നു..’; ആദില- നൂറ

നടി പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്കിലെ ക്യാമറാമാനായിരുന്നു വിപിൻ. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് മീര വാസുദേവ് നേരിട്ടത്.  അന്യ ഭാഷ നടിയാണെങ്കിലും മലയാളി മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെയും അഭിനയത്ത് സജീവമായി.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും