Deevi Sujatha: റീച്ച് കൂട്ടാനായി ഏതോ ഒരു വീട്ടമ്മയെ കൊണ്ടുവന്നതല്ല; ലാലേട്ടനെയും പൃഥ്വിയെയും ചിരിപ്പിച്ച ആങ്കർ കില്ലാടിയാണ്

Meet Telugu Anchor Deevi Sujatha: ഇതിനു പിന്നാലെ നിരവധി പേരാണ് ആരാണ് ഈ അവതാരക എന്ന ചോദ്യവുമായി എത്തിയത്. റീച്ച് കൂട്ടാനായി ഏതോ ഒരു വീട്ടമ്മയെ കൊണ്ടുവന്ന് ആങ്കർ ആക്കിയതാകുമെന്നാണ് പലരും ചിന്തിച്ചത്. എന്നാൽ അങ്ങനെയല്ല.

Deevi Sujatha: റീച്ച് കൂട്ടാനായി ഏതോ ഒരു വീട്ടമ്മയെ കൊണ്ടുവന്നതല്ല; ലാലേട്ടനെയും പൃഥ്വിയെയും ചിരിപ്പിച്ച ആങ്കർ കില്ലാടിയാണ്

മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ദീവി സുജാത

Updated On: 

25 Mar 2025 11:17 AM

തെലുങ്ക് മാധ്യമത്തിന് മോഹൻലാലും പൃഥ്വിരാജും നൽകിയ ഇന്റർവ്യൂ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിരി കടിച്ചു പിടിച്ച് ഇരുവരുടെയും ഇന്റർവ്യൂ ആരാധകർക്കിടയിലും ചിരി പടർത്തി. എന്നാൽ ഇതിലെ ഹൈലൈറ്റ് ഇന്റർവ്യൂ നടത്തിയ അവതാരിക തന്നെയായിരുന്നു. ഒരു സാധാരണ വീട്ടമ്മയുടെ ലുക്കിൽ സാരിയുടുത്ത് മുടിയിൽ പൂവ് വെച്ച് നാടൻ സംഭാഷണ ശൈലിയിലാണ് ഈ അവതാരിക സംസാരിക്കുന്നത്. മോഹൻലാലിന്റെ മുടിയുടെ രഹസ്യം എന്താണെന്ന് അവതാരിക ചോദിക്കുമ്പോൾ ഒരു ചെറു ചിരിയോടെ മയിലെണ്ണ എന്ന മോഹൻലാലിന്റെ മറുപടിയാണ് ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനു പിന്നാലെ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്ന കാഴ്ചയാണ് കണ്ടത്.

ഈ ശ്രിഹള്ളി കൊള്ളാം, ലേലു അല്ലു… ലേലു അല്ലു അഴിച്ചുവിട്, മോനെ രാജു നീ എന്നെ എങ്ങോട്ടാടാ പ്രമോഷൻ എന്നും പറഞ്ഞു കൊണ്ടുവന്നത് എന്നിങ്ങനെ രസകരമായ നിരവധി ട്രോളുകളാണ് വൈറലായത്.ഇതിനു പിന്നാലെ നിരവധി പേരാണ് ആരാണ് ഈ അവതാരക എന്ന ചോദ്യവുമായി എത്തിയത്. റീച്ച് കൂട്ടാനായി ഏതോ ഒരു വീട്ടമ്മയെ കൊണ്ടുവന്ന് ആങ്കർ ആക്കിയതാകുമെന്നാണ് പലരും ചിന്തിച്ചത്. എന്നാൽ അങ്ങനെയല്ല.

Also Read:‘മമ്മൂട്ടിയുടെ അറിവോടെയാണ് ശബരിമലയിൽ വഴിപാട് കഴിച്ചതെങ്കിൽ‌‌ തൗബ ചൊല്ലണം, മുസ്ലീം സമുദായത്തോട് മാപ്പ് പറയണം’

തെലുങ്ക് മാധ്യമ രംഗത്തെ അറിയപ്പെടുന്ന അവതാരകയാണ് ഇവർ. ദീവി സുജാത എന്നാണ് ഈ അവതാര അറിയപ്പെടുന്നത്. ശരിക്കും പേര് സുജാത ദീക്ഷിത് എന്നാണ്. തെലുങ്ക് ടെലിവിഷൻ മേഖലയിൽ വ്യത്യസ്തമായ അവതരണത്തിലൂടെ വേറിട്ടുനിൽക്കുന്ന ജേർണലിസ്റ്റാണ് ദീവി സുജാത. പത്രപ്രവർത്തക, ടിവി അവതാരക എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. V6 ന്യൂസ് എന്ന തെലുഗു വാർത്താ ചാനലിലെ തീൻമാർ ന്യൂസിലെ ചന്ദ്രവ്വ എന്ന കഥാപാത്രമായി എത്തിയാണ് ദീവി സുജാത കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

കൃത്യതയോടെയും സത്യസന്ധവുമായും വാർത്തകൾ അവതരിപ്പിക്കുന്നതാണ് ഇവരുടെ ശൈലി. വാർത്തകൾ ആളുകളിലേക്ക് എത്തിക്കുക എന്നതിനൊപ്പം മറ്റ് അവതാരകരിൽ നിന്ന് തന്നെ വേറിട്ട നിർത്തുന്ന ഒരു ശൈലി പിന്തുടരാനു ദീവി സുജാത ശ്രമിച്ചു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ