L2: Empuraan: ‘നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക’; എമ്പുരാൻ പോസ്റ്റർ വൈറൽ

Mohanlal and Prithviraj Sukumaran's Empuraan: അർദ്ധരാത്രിയിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ അപ്ഡേറ്റുമായി എത്തിയത്. എന്നാലും പോസ്റ്റിന്റെ കമന്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു.

L2: Empuraan: നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക; എമ്പുരാൻ  പോസ്റ്റർ വൈറൽ

Empuraan

Published: 

15 Mar 2025 09:51 AM

ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളിലെത്താന്‍ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ഏറെ ആകാംഷയോടെയാണ് സ്വീകരിക്കുന്നത്. ഇതിനിടെയിൽ ഇപ്പോഴിതാ പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പൃഥിരാജാണ് പോസ്റ്റര്‍ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചത്. ‘പിശാച് ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തന്ത്രം. താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയതത്.

പോസ്റ്ററിൽ കറുത്ത പാന്‍റും ഷര്‍ട്ടും കോട്ടും ധരിച്ച കയ്യിലൊരു കൂളിങ് ഗ്ലാസുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് കാണുന്നത്. നിങ്ങളുടെ ഏറ്റവും വലിയ ഉയർച്ചയുടെ നിമിഷത്തിൽ, ശ്രദ്ധിക്കുക, അപ്പോഴാണ്… പിശാച് നിങ്ങളെ തേടി വരുന്നത്. എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.

Also Read:വിറ്റ് പോകാതിരുന്നില്ല! പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

അർദ്ധരാത്രിയിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ അപ്ഡേറ്റുമായി എത്തിയത്. എന്നാലും പോസ്റ്റിന്റെ കമന്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു. “ഒടുവിൽ നീ വന്നു അല്ലേടാ?” എന്ന റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഡയലോഗും, “അങ്ങനെ ദൈവപുത്ര ദിവസങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേറ്റിരിക്കുന്നു” എന്നുമെല്ലാം ചിലർ കമന്റ് ചെയ്തു.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസമായി സിനിമ പ്രേക്ഷകർ ഏറെ നിരാശയിലായിരുന്നു. ചിത്രത്തിന്റെ യാതൊരു അപ്‌ഡേറ്റും പുറത്തുവരാത്തതാണ് ആശങ്കയ്ക്ക് വഴിവച്ചത്. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇതിനിടെയിലേക്കാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് പുതിയ പോസ്റ്റുമായി സംവിധായകൻ പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും