Mohanlal-Vedan: ലാലേട്ടനോടും വേടനോടും പെരുമാറിയത് ഒരുപോലെ; പലരും ട്രോളിയും മരിച്ചുപോയെന്നും പറഞ്ഞ ലാലേട്ടന്‍ തിരിച്ചുവന്നു: ഇര്‍ഷാദ്‌

Actor Irshad Ali About Mohanlal: തുടരുമെന്ന സിനിമ വരുന്നതിന് മുമ്പ് മോഹന്‍ലാലിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടന്‍ ഇര്‍ഷാദ് അലി. മോഹന്‍ലാലിലെ നടന്‍ മരിച്ചുവെന്ന് പറഞ്ഞവരോട് താന്‍ ഇനിയും തുടരുമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് പറയുകയാണ് ഇര്‍ഷാദ്. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു പ്രതികരണം.

Mohanlal-Vedan: ലാലേട്ടനോടും വേടനോടും പെരുമാറിയത് ഒരുപോലെ; പലരും ട്രോളിയും മരിച്ചുപോയെന്നും പറഞ്ഞ ലാലേട്ടന്‍ തിരിച്ചുവന്നു: ഇര്‍ഷാദ്‌

വേടന്‍, ഇര്‍ഷാദ് അലി, മോഹന്‍ലാല്‍

Published: 

03 May 2025 20:30 PM

മറ്റൊരു നടനും നേരിടേണ്ടി വന്നതിനേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് മോഹന്‍ലാല്‍. പണ്ടത്തെ പോലെ ഇന്‍ഡസ്ട്രിയെ ആകെ പിടിച്ചുകുലുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സാധിക്കാതിരുന്നത് തന്നെയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്നാല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും സീന്‍ മാറ്റിയെന്ന് പറയാം.

തുടരുമെന്ന സിനിമ വരുന്നതിന് മുമ്പ് മോഹന്‍ലാലിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടന്‍ ഇര്‍ഷാദ് അലി. മോഹന്‍ലാലിലെ നടന്‍ മരിച്ചുവെന്ന് പറഞ്ഞവരോട് താന്‍ ഇനിയും തുടരുമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് പറയുകയാണ് ഇര്‍ഷാദ്. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു പ്രതികരണം.

മോഹന്‍ലാല്‍ എന്ന നടന്റെ നഖം, മുടി ഒക്കെ അഭിനയിക്കുമെന്ന് പറയുന്നിടത്ത് നിന്ന് മാറി അതെല്ലാം റദ്ദ് ചെയ്യപ്പെട്ടു. ഏത് കാലം മുതല്‍ നമ്മള്‍ കൊണ്ട് നടക്കുന്ന മനുഷ്യനാണെനന് ആലോചിച്ച് നോക്കൂ. അദ്ദേഹം കരഞ്ഞാല്‍ കൂടെ കരഞ്ഞും ചിരിച്ചാല്‍ കൂടെ ചിരിച്ചും നില്‍ക്കുന്ന ഘട്ടത്തില്‍ ആ മനുഷ്യന്‍ റദ്ദ് ചെയ്യപ്പെട്ടുവെന്നാണ് ഇര്‍ഷാദ് പറയുന്നത്.

അതിപ്പോള്‍ വേടന്റെ കയ്യില്‍ നിന്ന് വെറും ആറ് ഗ്രാം കഞ്ചാവ് കിട്ടി. അദ്ദേഹം കഴുത്തില്‍ പുലിനഖം കെട്ടി എന്നതിന്റെ പേരില്‍ അതുവരെയുണ്ടായിരുന്ന വേടനെ റദ്ദ് ചെയ്യുന്ന പ്രസ്താവനകള്‍ പല ഭാഗത്തുനിന്നും വന്നു. അതുപോലെയാണ് മോഹന്‍ലാലിന്റെ കാര്യവുമെന്ന് അദ്ദേഹം പറയുന്നു.

Also Read: Thudarum: ഗോകുല്‍ദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ എങ്ങനെ തരുണ്‍ മൂര്‍ത്തിയിലേക്ക് എത്തി? തുടരും സിനിമയില്‍ സംഭവിച്ചത്

മോഹന്‍ലാല്‍ ഇതുവരെ ചെയ്ത് വെച്ചതെല്ലാം മറന്ന് അയാള്‍ മരിച്ചുപോയി, അഭിനയം ഇല്ലാതായി എന്നെല്ലാം പറയുന്നത് നല്ലതല്ല. അതിനെയെല്ലാം മറികടന്നുകൊണ്ട് താന്‍ ഇവിടെ തന്നെയുണ്ട്, താന്‍ തുടരുക തന്നെ ചെയ്യുമെന്ന് പറയുന്ന സിനിമ സംഭവിച്ചുവെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ