AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: റിഹേഴ്‌സല്‍ ഇല്ലാതെ തന്നെ ഡാന്‍സ് ചെയ്തു, ലാല്‍ സാറിന് അത്രയും ഒബ്‌സര്‍വേഷനാണ്: ശാന്തി മാസ്റ്റര്‍

Shanthi Master About Mohanlal: മോഹന്‍ലാലിന്റെ കലദളം, ഭരതം എന്നീ ചിത്രങ്ങളിലാണ് ശാന്തി മാസ്റ്റര്‍ കൊറിയോഗ്രാഫി ചെയ്തത്. ഭരതം എന്ന സിനിമയിലായിരുന്നു അവര്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തത്. മോഹന്‍ലാല്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കുമെന്ന് പറയുകയാണ് ശാന്തി മാസ്റ്റര്‍.

Mohanlal: റിഹേഴ്‌സല്‍ ഇല്ലാതെ തന്നെ ഡാന്‍സ് ചെയ്തു, ലാല്‍ സാറിന് അത്രയും ഒബ്‌സര്‍വേഷനാണ്: ശാന്തി മാസ്റ്റര്‍
ശാന്തി മാസ്റ്റര്‍ Image Credit source: Youtube
shiji-mk
Shiji M K | Published: 27 Jun 2025 17:09 PM

ഒട്ടനവധി ഭാഷകളില്‍ സജീവമായ കൊറിയോഗ്രാഫറാണ് ശാന്തി മാസ്റ്റര്‍. 1986 മുതലാണ് ശാന്തി മാസ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് കൊറിയോഗ്രാഫറായി ജോലി ചെയ്യുന്നത്. മോഹന്‍ലാലിന്റെ സിനിമകളിലും കൊറിയോഗ്രാഫറായി ശാന്തി എത്തിയിരുന്നു. ആ കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് അവരിപ്പോള്‍.

മോഹന്‍ലാലിന്റെ കലദളം, ഭരതം എന്നീ ചിത്രങ്ങളിലാണ് ശാന്തി മാസ്റ്റര്‍ കൊറിയോഗ്രാഫി ചെയ്തത്. ഭരതം എന്ന സിനിമയിലായിരുന്നു അവര്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തത്. മോഹന്‍ലാല്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കുമെന്ന് പറയുകയാണ് ശാന്തി മാസ്റ്റര്‍. ആര്‍ ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഭരതം എന്ന സിനിമയിലെ ഗോപാഗനെ എന്ന പാട്ടിന് വേണ്ടിയായിരുന്നു ലാല്‍ സാര്‍ ഡാന്‍സ് ചെയ്തത്. അതൊരു പരീക്ഷണമായിരുന്നു. സാറിന് ഒരു ക്ലാസിക്കല്‍ അറ്റയര്‍ കൊടുത്തു. അക്കാലത്ത് മലയാള നടന്മാരില്‍ അധികമാരും ഡാന്‍സ് ചെയ്യാറില്ല. ലാല്‍ സാര്‍ ഡാന്‍സ് ചെയ്യാന്‍ കംഫര്‍ട്ടബിളായിരുന്നുവെന്നാണ് മാസ്റ്റര്‍ പറയുന്നത്.

ലാല്‍ സാര്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കും. ഭരതം എന്ന സിനിമയില്‍ ഡാന്‍സ് ചെയ്തത് കൊണ്ടാണ് കമലദളത്തിലും സാറിനെ കൊണ്ട് ഡാന്‍സ് ചെയ്യിക്കാമെന്ന ഐഡിയ വരുന്നത്. റിഹേഴ്‌സല്‍ ഇല്ലാതെ വളരെ കറക്ടായി ലാല്‍ സാര്‍ അത് ചെയ്തു. സാറിന് അത്രയും ഒബ്‌സര്‍വേഷനാണ്. അദ്ദേഹം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമെന്നും ശാന്തി മാസ്റ്റര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: JSK – Janaki vs State of Kerala Row: ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? ജെഎസ്കെ സിനിമ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി

അതേസമയം, കണ്ണപ്പ എന്ന തെലുഗ് ചിത്രമാണ് ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. വിഷ്ണു, മഞ്ചു, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്.