L 365 Updates: ‘എല്‍ 365’ പ്രഖ്യാപിച്ചു; മൂന്ന് വർഷത്തിന് ശേഷം മോഹൻലാൽ വീണ്ടും ആ വേഷത്തിൽ; പോസ്റ്റർ നൽകുന്ന സൂചനകൾ

Mohanlal L365 Movie Update: വളരെ അധികം സന്തോഷത്തോടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. മിനിറ്റുകൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

L 365 Updates: എല്‍ 365 പ്രഖ്യാപിച്ചു; മൂന്ന് വർഷത്തിന് ശേഷം മോഹൻലാൽ വീണ്ടും ആ വേഷത്തിൽ; പോസ്റ്റർ നൽകുന്ന സൂചനകൾ

മോഹൻലാലും ആഷിഖ് ഉസ്മാനും, 'എൽ 365' പോസ്റ്റർ

Updated On: 

09 Jul 2025 | 10:02 PM

‘ലൂസിഫർ’, ‘തുടരും’ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിൻറെ തിരിച്ചുവരവ് മലയാളക്കര ആഘോഷമാക്കിയതിന് പിന്നാലെ നടന്റെ 365-ആം സിനിമ പ്രഖ്യാപിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുകയാണ്. ‘L 365’ എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം.

‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ സിനിമകളിൽ നടനായും, ‘അഞ്ചാംപാതിര’ എന്ന സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായും പ്രവർത്തിച്ചയാളാണ് ഓസ്റ്റിൻ ഡാൻ തോമസ്. ചിത്രത്തിന്റെ കഥ – തിരക്കഥ -സംഭാഷണം ഒരുക്കുന്നത് രതീഷ് രവിയാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിർമാണം. വളരെ അധികം സന്തോഷത്തോടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. മിനിറ്റുകൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

മോഹൻലാൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികത്തട്ടിപ്പ്; സൗബിൻ ഷാഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

പോസ്റ്റർ നൽകുന്ന സൂചനകൾ കണ്ടുപിടിക്കാനുള്ള ആവേശത്തിലാണ് ആരാധകർ. ഒരു പോലീസ് സ്റ്റേഷനിലെ ഹാന്റ് വാഷ് ഏരിയയും, സമീപത്ത് ഒരു പോലീസ് ഷർട്ട് തൂക്കിയിട്ടിരിക്കുന്നതും പോസ്റ്ററിൽ കാണാം. വാഷ് ഏരിയയിൽ ഉള്ള മിററിൽ ആണ് L365 എന്ന് എഴുതിയിരിക്കുന്നത്. അതിൽ ‘എൽ’ എന്ന അക്ഷരം ഒരു റോഡ് ആണെന്നും, അതിൽ രക്ത കറ പുരണ്ടിരിക്കുന്നതായും സോഷ്യൽ മീഡിയ കണ്ടുപിടിച്ചു കഴിഞ്ഞു. നൂറ് കോടി കളക്ഷൻ ഉറപ്പിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം.

അതേ സമയം, ഇനി മോഹന്‍ലാലിന്റേതായി തീയേറ്ററില്‍ എത്തുക സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ ആണ്. ചിത്രം ഓണത്തിന് തീയേറ്ററില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് നിർമ്മാണം. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി