Mohanlal: ‘നമുക്കെന്നും സിനിമയുടെ ഒപ്പം നിൽക്കാം’; ആന്റണിക്കൊപ്പം മോഹൻലാലും

Mohanlal Reacts to Controversy going on between film producers: നിർമാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കത്തിൽ നിലപാട് വ്യക്തമാക്കി മോഹൻലാൽ.

Mohanlal: നമുക്കെന്നും സിനിമയുടെ ഒപ്പം നിൽക്കാം; ആന്റണിക്കൊപ്പം മോഹൻലാലും

മോഹൻലാൽ

Updated On: 

14 Feb 2025 | 09:04 PM

സിനിമ സമരം പ്രഖ്യാപിച്ച ജി സുരേഷ് കുമാറിനെതിരെ പരസ്യമായി പ്രതികരിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടൻ മോഹൻലാൽ. നടന്മാരായ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ ഉൾപ്പടെയുളളവർ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മോഹൻലാലും രംഗത്തെത്തിയിരിക്കുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന പ്രതികരണമാണ് ഒടുവിൽ എത്തിയത്.

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ‘നമുക്ക്
എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നാണ് മോഹൻലാൽ കുറിച്ചത്. നിർമാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കത്തിൽ ഒടുവിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കി. നിർമാതാവ് ജി സുരേഷ് കുമാറിന്റെ പരാമർശത്തിന് മറുപടിയായി ആന്റണി പെരുമ്പാവൂർ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത് കഴിഞ്ഞ ദിവസമാണ്.

മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

ജൂൺ ഒന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന പ്രഖ്യാപനം സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് വ്യക്തികളല്ല സംഘടനകളാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. കൂടാതെ, ആശിർവാദ് സിനിമാസിന്റെ എമ്പുരാൻ എന്ന സിനിമയുടെ നിർമാണ ചെലവിനെ കുറിച്ച് സുരേഷ് കുമാർ പൊതുവേദിയിൽ സംസാരിച്ചതിനെതിരെയും ആന്റണി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിനെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും രംഗത്ത് വന്നിരുന്നു.

അതേസമയം, സുരേഷ് കുമാറിനെ പിന്തുണച്ച് കൊണ്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷനും രംഗത്തെത്തി. സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ ആന്റണി പെരുമ്പാവൂരിന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ താക്കീത് നൽകി. സുരേഷ് കുമാർ മാധ്യമങ്ങളെ അറിയിച്ചത് സംഘടനയുടെ തീരുമാനം ആണെന്നും വാർത്താകുറിപ്പിലൂടെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ഫെബ്രുവരി ആറിന് മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന സംയുക്ത യോഗത്തിലാണ് ജൂൺ ഒന്ന് മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനം ആയതെന്നും സംഘടന വ്യക്തമാക്കി. ക്ഷണിക്കപ്പെട്ടിട്ടും ആന്റണി പെരുമ്പാവൂർ യോഗത്തിൽ പങ്കെടുത്തില്ലെന്നും ജി സുരേഷ് കുമാറിനെതിരെ പോസ്റ്റിട്ടത് അനുചിതം ആണെന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്