Mohanlal: ‘ഇഷ്ടം തോന്നിയ ഒരാൾ ഡോക്ടർ സണ്ണിയാണ്, എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ആ കഥാപാത്രം’; മോഹൻലാൽ

Mohanlal's favourite character: മോഹൻലാലിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമേതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഒരുപക്ഷേ, ആരാധകർക്ക് കഴിയണമെന്നില്ല. കാരണം, ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ഞെട്ടിക്കുകയാണ്. എന്നാൽ തനിക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

Mohanlal: ഇഷ്ടം തോന്നിയ ഒരാൾ ഡോക്ടർ സണ്ണിയാണ്, എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ആ കഥാപാത്രം; മോഹൻലാൽ
Published: 

26 May 2025 13:57 PM

മലയാളികളുടെ അഭിനയ ചക്രവർത്തിയാണ് മോഹൻലാൽ. നാല് പതിറ്റാണ്ടുകളായി സിനിമാ രം​ഗത്ത് സജീവമായ ലാലേട്ടന്റെ കഥാപാത്രങ്ങളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, കഥാപാത്രങ്ങളുടെ ഡയലോ​ഗുകൾ പോലും മനപാഠമാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമേതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഒരുപക്ഷേ, ആരാധകർക്ക് കഴിയണമെന്നില്ല. കാരണം, ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ഞെട്ടിക്കുകയാണ്. എന്നാൽ തനിക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

2015ൽ സ്റ്റാർ ആന്റ് സ്റ്റൈൽ മാ​ഗസിൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ആവുന്നത്. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, കിരീടത്തിലെ സേതുമാധവൻ, ദൃശ്യം, വാനപ്രസ്ഥം എന്നിവയിലെ കഥാപാത്രങ്ങൾ എന്നിവയോടെല്ലാം ഇഷ്ടമുണ്ടെന്ന് താരം പറയുന്നു. എന്നാൽ തനിക്ക് ഏറെ പ്രിയപ്പെട്ടത് ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളാണെന്ന് മോഹൻലാൽ പറയുന്നു.

‘ഇഷ്ടം തോന്നിയ ഒരാൾ മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാണ്. വളരെ വിചിത്രനായ ഒരാൾ. പിന്നെ കിരീടത്തിലെ സേതുമാധവൻ. അതുപോലെ ഉള്ള കഥാപാത്രങ്ങളെ പിന്നിടും അവതരിപ്പിക്കാം, എന്നാൽ കാണുന്നവർക്ക് കൂടി ഇഷ്ടമായ കഥാപാത്രങ്ങളോട് നമുക്കും പ്രത്യേക ഇഷ്ടമുണ്ടാവും.

ദൃശ്യം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ, അങ്ങനെ ഇഷ്ടമുള്ളവ വേറെയുമുണ്ട്. എന്നാൽ ഇനിയും വരാനിരിക്കുന്ന കഥാപാത്രം ആണ് എനിക്ക് പ്രിയപ്പെട്ട കഥാപാത്രം. അങ്ങനെ വലിയ സാധ്യതകളുള്ള, വെല്ലുവിളി ഉയർത്തുന്ന പല കഥാപാത്രങ്ങളെയും കുറിച്ച് പലരും പറയുന്നുണ്ട്. അതിനെ കുറിച്ച് കേൾക്കുമ്പോൾ എക്സൈറ്റ്മെന്റുണ്ട്’ മോഹൻലാൽ പറയുന്നു.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം