Mohanlal: അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു; ‘എല്‍ 367’ പ്രഖ്യാപിച്ച് മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ
Mohanlal New Film Film L367: 'എല്‍ 367' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. "മേപ്പടിയാൻ" എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

Mohanlal L367
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. ‘എല്‍ 367’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ ആണ്. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
Also Read:‘മാതൃരാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി’: മമ്മൂട്ടി
അതേസമയം, ദൃശ്യം 3 , പാട്രിയറ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രങ്ങൾ. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പാട്രിയറ്റ് 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി എത്തും.