Prakash Varma: കോടികൾ വിലയുള്ള ഫ്ലാറ്റ്; ലംബോർഗിനിയും ഫെരാരിയും, ലക്ഷങ്ങൾ മാസവരുമാനം; പ്രകാശ വർമ്മയുടെ ആസ്തി ഇങ്ങനെ

Prakash Varma Net Worth:ഇന്ത്യയിലെ അറിയപ്പെടുന്ന പരസ്യ ഫിലിം കമ്പനിയായ ‘നിർവാണ’യുടെ സ്ഥാപകനാണ് പ്രകാശ് വർമ. ഭാര്യക്കൊപ്പം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് നിർവാണ. ലക്ഷങ്ങൾ മാസ വരുമാനം വാങ്ങുന്ന അദ്ദേഹത്തിന്റെ ആസ്തി ഞെട്ടിപ്പിക്കുന്നതാണ്.

Prakash Varma: കോടികൾ വിലയുള്ള ഫ്ലാറ്റ്; ലംബോർഗിനിയും ഫെരാരിയും, ലക്ഷങ്ങൾ മാസവരുമാനം; പ്രകാശ വർമ്മയുടെ ആസ്തി ഇങ്ങനെ

Prakash Varma (1)

Published: 

04 May 2025 | 10:01 AM

മോഹൻലാൽ തരുൺ മൂർത്തി ചിത്രം തുടരും കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. ചിത്രം ഇറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും തിയറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത് പഴയ മോഹൻലാലിനെ വീണ്ടും കാണാൻ സാധിച്ചുവെന്നാണ്. നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെ ഒരു വില്ലനെ മലയാള സിനിമ അടുത്തെങ്ങും കണ്ടിട്ടില്ലെന്നാണ് ഓരോ പ്രേക്ഷകനും പറയാനുള്ളത്.

പ്രേക്ഷകർക്ക് അധികം കണ്ടുപരിചയമില്ലാത്ത ആളായതിനാൽ തന്നെ ആരാണ് ഈ വില്ലൻ എന്നറിയാനുള്ള ആകാംഷയിലായിരുന്നു.ചിത്രത്തിൽ ജോർജ് സാറായി എത്തുന്ന വില്ലന്റെ യഥാർത്ഥ പേര് പ്രകാശ് വർമയെന്നാണ്. അനശ്വര നടൻ ജഗന്നാഥവർമ്മയുടെ ഇളമുറക്കാരൻ ആണ് പ്രകാശ് വർമ്മ. ‘ ബിഗ് സ്‌ക്രീനിൽ ക്യാമറയ്ക്ക് മുന്നിൽ പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വർമ. വൊഡോഫോൺ സൂസൂ പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് എത്തിയത്.

Also Read:നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ; ‘തുടരും’ ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍’ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല!

ഇന്ത്യയിലെ അറിയപ്പെടുന്ന പരസ്യ ഫിലിം കമ്പനിയായ ‘നിർവാണ’യുടെ സ്ഥാപകനാണ് പ്രകാശ് വർമ. ഭാര്യക്കൊപ്പം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് നിർവാണ. ലക്ഷങ്ങൾ മാസ വരുമാനം വാങ്ങുന്ന അദ്ദേഹത്തിന്റെ ആസ്തി ഞെട്ടിപ്പിക്കുന്നതാണ്.

കോടികൾ വിലയുള്ള വണ്ടികളും ഫ്ലാറ്റും ഒക്കെയുള്ള ഒരാളാണ് പ്രകാശ് വർമ്മ. സിനിമ ഭ്രാന്തിനൊപ്പം തന്നെ വണ്ടി ഭ്രാന്തും പ്രകാശ് വർമ്മയ്ക്കുണ്ട്. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഓറഞ്ച് യൂറസിൽ അദ്ദേഹം യാത്ര നടത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് കൂടാതെ ആറ് കോടി വില വരുന്ന ലംബോർഗിനിയുടെ യൂറസും, ഏഴ് കോടി വിലയുള്ള ഫെരാരി 812 തുടങ്ങിയ അത്യാഡംബര കാറും അദ്ദേഹത്തിന്റെ വാഹന ശേഖരണത്തിൽ ഉണ്ട്. ഒപ്പം ലക്ഷങ്ങൾ മാസ ശമ്പളം വാങ്ങുന്ന ഒരു ആഡ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ