Moni Bhonsle: ശേഷം സ്‌ക്രീനില്‍; മൊണാലിസ ഇനി ബോളിവുഡിലെ താരം

Moni Bhonsle's Movie in Bollywood: മധ്യപ്രദേശിലുള്ള മോനിയുടെ വീട്ടിലെത്തിയാണ് സനോജ് മിശ്ര സിനിമയുടെ കരാര്‍ ഒപ്പുവെപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ താതപര്യമുണ്ടെന്ന് മോനി നേരത്തെ പറഞ്ഞിരുന്നു.

Moni Bhonsle: ശേഷം സ്‌ക്രീനില്‍; മൊണാലിസ ഇനി ബോളിവുഡിലെ താരം

സനോജ് മിശ്ര, മോനി ഭോണ്‍സ്‌ലെ

Updated On: 

02 Feb 2025 12:02 PM

മഹാകുംഭമേളയിലൂടെ ജനശ്രദ്ധ നേടിയ മോനി ഭോണ്‍സ്‌ലെ എന്ന മൊണാലിസ സിനിമയിലേക്ക്. ബോളിവുഡ് സംവിധായകന്‍ മോനിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. സംവിധായകനായ സനോജ് മിശ്രയുടെ ദ ഡയറി ഓഫ് മണിപ്പൂര്‍ എന്ന ചിത്രത്തിലായിരിക്കും മോനി വേഷമിടുന്നത്. മോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സനോജ് മിശ്ര തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

മധ്യപ്രദേശിലുള്ള മോനിയുടെ വീട്ടിലെത്തിയാണ് സനോജ് മിശ്ര സിനിമയുടെ കരാര്‍ ഒപ്പുവെപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ താതപര്യമുണ്ടെന്ന് മോനി നേരത്തെ പറഞ്ഞിരുന്നു.

മഹാകുംഭമേളയ്ക്കിടെയാണ് മോനി വൈറലാകുന്നത്. പിതാവിനോടൊപ്പം മാല വില്‍ക്കുന്നതിനായാണ് മോനി ഭോണ്‍സ്‌ലെ പ്രയാഗ്‌രാജിലെത്തിയത്. എന്നാല്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ മോനിയുടെ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. പിന്നീട് അവളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി നിരവധിയാളുകളാണ് അവിടേക്ക് എത്തിയത്. ഇതേതുടര്‍ന്ന് മാല വില്‍പന നടക്കാതെ വന്നതോടെ പിതാവ് അവളെ നാട്ടിലേക്ക് അയക്കുകയായിരുന്നു.

സനോജ് മിശ്ര പങ്കുവെച്ച പോസ്റ്റ്‌

പേരും പ്രശസ്തിയും വര്‍ധിച്ചതോടെ മൊണാലിസയുടെ കുടുംബത്തിന് തിരിച്ചടിയാകുകയായിരുന്നു. നിരവധി ആളുകളാണ് ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനായി ദിവസവും അവള്‍ക്ക് ചുറ്റും തടിച്ചുകൂടിയിരുന്നു. യൂട്യൂബ് വ്‌ളോഗര്‍മാരുടെ ശല്യം സഹിക്കവയ്യാതെ ആയതോടെയാണ് പെണ്‍കുട്ടിയെ പിതാവ് തിരിച്ചയത്.

Also Read: Viral Girl Monalisa Leaves Mahakumbh: ‘മാല വിൽക്കാൻ കഴിയാതെയായി’; കുംഭ മേളയിലെ ചാരക്കണ്ണുള്ള പെൺകുട്ടിയെ പിതാവ് നാട്ടിലേക്ക് തിരിച്ചയച്ചു; കാരണം ഇത്

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് മോനിയെ മടക്കി അയച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാല വില്‍പനയ്ക്കായി 35,000 രൂപ കടം വാങ്ങിയിരുന്നതായും കുംഭമേളയ്ക്ക് പോയി വന്നതിന് പിന്നാലെ അസുഖ ബാധിതയായെന്നും മോനി പറഞ്ഞു.

അതേസമയം, മോനി പത്ത് ദിവസം കൊണ്ട് പത്ത് കോടി രൂപ വരെ സമ്പാദ്യമുണ്ടാക്കി എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ഇത്രയേറെ പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും താനും കുടുംബവും മാല വില്‍ക്കുന്നതെന്നും ചോദിച്ച് മോനി രംഗത്തെത്തി.

 

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം