Kattalan Movie: കാട്ടാളന്‍റെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥും; ‘കാന്താര’യുടെ സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ; വീണ്ടും ഞെട്ടിക്കാനായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

Ajaneesh Loknath In Kattalan Movie:കാട്ടാളനി'ലൂടെയാണ് അജനീഷ് ലോക്നാഥൻ മലയാളത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുന്നക്. കാട്ടാളന്‍റെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥ് ഉണ്ടാകുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

Kattalan Movie: കാട്ടാളന്‍റെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥും; കാന്താരയുടെ സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ; വീണ്ടും ഞെട്ടിക്കാനായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

Kattalan Movie Poster

Updated On: 

23 May 2025 17:35 PM

സിനിമാലോകത്തെയാകെ ഞെട്ടിപ്പിച്ച ചിത്രം ‘കെജിഎഫി’ന്‍റെ സംഗീത സംവിധായകൻ രവി ബസ്രൂറിനെ മലയാളത്തിൽ അവതരിപ്പിച്ചത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സും ഷെരീഫ് മുഹമ്മദുമാണ്. ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യിലൂടെയാണ് രവി ബസ്രൂറിനെ മലയാളത്തിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ ഇവർ വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. ‘കാന്താര’യുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥനെ മലയാളത്തിലേക്ക് അവതരിപ്പിക്കാനാണ് നീക്കം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ രണ്ടാമത്തെ സിനിമയായ ‘കാട്ടാളനി’ലൂടെയാണ് അജനീഷ് ലോക്നാഥൻ മലയാളത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുന്നക്. കാട്ടാളന്‍റെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥ് ഉണ്ടാകുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാൻ. ആന്‍റണി വർഗീസ് പെപ്പെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇതിനു പുറമെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിനു മുൻപ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റർ. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ കൂടിയെത്തുന്നതോടെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

Also Read:ടൊവിനോയുടെ നരിവേട്ട എങ്ങനെയുണ്ട്? പ്രതീക്ഷ കാത്തോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ

2009-ൽ ‘ശിശിര’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അജനീഷ് സിനിമ ലോകത്തേക്ക് എത്തുന്നത്. ഇതിനു പിന്നാലെ അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ലോകമാകെ തരംഗമായി മാറിയ ‘കാന്താര’യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന ‘കാന്താര ചാപ്റ്റർ 2’വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. ഇതിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമാണ് കാട്ടാളൻ.

നവാഗതനായ പോൾ ജോർജ്ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റ് ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ഇതിനായി മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ