Shameer Muhammed: ‘സംവിധായകന്‍ ശങ്കറില്‍ നിന്നുണ്ടായത് മോശം അനുഭവം, അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു’

Narivetta editor Shameer Muhammed: ഗെയിം ചേഞ്ചറിന് വേണ്ടി രേഖാചിത്രവും, എആര്‍എമ്മും, മാര്‍ക്കോയും വിട്ടിരുന്നെങ്കില്‍ മണ്ടത്തരമാകുമായിരുന്നു. താന്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തുവെന്നും ഷെമീര്‍ വെളിപ്പെടുത്തി. ഗെയിം ചെയ്ഞ്ചര്‍ എന്ന പടം താന്‍ പൂര്‍ത്തിയാക്കിയില്ല. തന്റെ പേരുണ്ട് പടത്തില്‍. ഒരു കൊല്ലം കൊണ്ട് തീരുമെന്ന് പറഞ്ഞിട്ട്, ഏകദേശം മൂന്ന് കൊല്ലം ആ പടത്തിനായി പോയി

Shameer Muhammed: സംവിധായകന്‍ ശങ്കറില്‍ നിന്നുണ്ടായത് മോശം അനുഭവം, അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു

ഷമീര്‍ മുഹമ്മദ്‌

Published: 

24 May 2025 | 05:43 PM

തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘നരിവേട്ട’. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. രേഖാചിത്രം, മാര്‍ക്കോ, എആര്‍എം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചതും ഷമീറാണ്. എസ്. ശങ്കര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘ഗെയിം ചേഞ്ചറി’ന്റെ ഒട്ടുമിക്ക എഡിറ്റിങ് നിര്‍വഹിച്ചതും ഇദ്ദേഹമാണ്. എന്നാല്‍ സംവിധായകന്‍ ശങ്കറില്‍ നിന്ന് മോശമായ അനുഭവമാണുണ്ടായതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷമീര്‍ വെളിപ്പെടുത്തി.

”വളരെ ആകാംക്ഷയിലാണ് അങ്ങോട്ട് പോയത്. ഇവിടുത്തെ പോലെയല്ല, അവിടെ വേറെ ഏതോ ലോകത്താണ് കാര്യങ്ങള്‍ നടക്കുന്നത്. ഒരു ദിവസം ഞാന്‍ അവിടെ എഡിറ്റ് ചെയ്യാന്‍ വേണമെന്നുണ്ടെങ്കില്‍ 10 ദിവസം മുമ്പ് അവിടെ കൊണ്ട് ഇരുത്തും. പുള്ളി എന്നാണ് ഡേറ്റ് എന്ന് പറയില്ല. 10 ദിവസം അവിടെ പോസ്റ്റാകും. അത് കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം വരും. അത് കഴിഞ്ഞ് വീണ്ടും ഒരു അഞ്ചെട്ട് ദിവസം അവിടെ പോസ്റ്റാകും. ഒരു 300-350 ദിവസം ചെന്നൈയില്‍ പോയി നിന്നിട്ടുണ്ട്”-ഷമീര്‍ മുഹമ്മദ് പറഞ്ഞു.

രണ്ട് കൊല്ലം കഴിഞ്ഞിട്ട് പോന്നാലോ എന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ, ആറു മാസം കൊണ്ട് തീരുമെന്ന് വിചാരിച്ച് വീണ്ടും നിന്നു. ഗെയിം ചേഞ്ചറിന് വേണ്ടി രേഖാചിത്രവും, എആര്‍എമ്മും, മാര്‍ക്കോയും വിട്ടിരുന്നെങ്കില്‍ മണ്ടത്തരമാകുമായിരുന്നു. താന്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തുവെന്നും ഷെമീര്‍ വെളിപ്പെടുത്തി.

Read Also: Prakash Varma About Nakshatramana: ജ്യോത്സ്യൻ അടുക്കളയുടെ സ്ഥാനം മാറ്റാൻ നിർദ്ദേശിച്ചു , കൊച്ചിയിലെ വീടായ നക്ഷത്രമനയെപ്പറ്റി പ്രകാശ് വർമ്മ

ഗെയിം ചെയ്ഞ്ചര്‍ എന്ന പടം താന്‍ പൂര്‍ത്തിയാക്കിയില്ല. തന്റെ പേരുണ്ട് പടത്തില്‍. ഒരു കൊല്ലം കൊണ്ട് തീരുമെന്ന് പറഞ്ഞിട്ട്, ഏകദേശം മൂന്ന് കൊല്ലം ആ പടത്തിനായി പോയി. അതുകഴിഞ്ഞ് ആറു മാസം കൂടി നില്‍ക്കേണ്ടി വരുമെന്ന് പറഞ്ഞു. അപ്പോള്‍ ഇവിടെ രേഖാചിത്രം, മാര്‍ക്കോ, എആര്‍എം എന്നീ മൂന്ന് ചിത്രങ്ങളുടെ റിലീസ് ഉണ്ടായിരുന്നു. താന്‍ എഡിറ്റ് ചെയ്യുന്ന സമയത്ത് ഏഴര മണിക്കൂര്‍ ഉണ്ടായിരുന്നു ആ സിനിമ. താനത് മൂന്നര മണിക്കൂറാക്കി. അതുകഴിഞ്ഞ് പുതിയൊരു എഡിറ്റര്‍ വന്നിട്ട് അദ്ദേഹം അത് രണ്ടേ മുക്കാല്‍ മണിക്കൂറോളമാക്കിയെന്നും ഷമീര്‍ വ്യക്തമാക്കി.

എഡിറ്റിങ് പാഷനായിരുന്നെന്ന് പറയാന്‍ പറ്റില്ല. സുഹൃത്തിനൊപ്പം വിഎഫ്എക്‌സ് പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ച് എഡിറ്റിങിലേക്ക് തിരിഞ്ഞതാണ്. നരിവേട്ടയുടെ ഫൈനല്‍ എഡിറ്റ് കട്ട് ചെയ്തത് ദുബായില്‍ വെച്ചാണ്. ബുര്‍ജ് ഖലീഫ കണ്ടുകൊണ്ടാണ് പടം എഡിറ്റ് ചെയ്തതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്