Narivetta OTT: ഒടിടിയിലും വേട്ട തുടരുമോ? ടൊവിനോയുടെ ‘നരിവേട്ട’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
Narivetta OTT Release Date:ചിത്രം തീയറ്ററുകളിൽ എത്തി 50-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തുക. മെയ് 23-ാം തീയതി തീയറ്ററുകളിൽ എത്തിയ ചിത്രം വൻ വിജയം നേടിയിരുന്നു.

Narivetta Ott Release Date
അനുരാജ് മനോഹർ സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം നരിവേട്ട ഒടിടിയിലേക്ക്. ചിത്രം തീയറ്ററുകളിൽ എത്തി 50-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തുക. ജൂലൈ 11 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. മെയ് 23-ാം തീയതി തീയറ്ററുകളിൽ എത്തിയ ചിത്രം വൻ വിജയം നേടിയിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുക.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ചിത്രമാണ് നരിവേട്ട.
Echoes of truth, shadows of injustice!
Watch Narivetta from July 11 only on SonyLIV#NarivettaOnSonyLIV@ttovino #SurajVenjaramoodu #Cheran #AnurajManohar #AryaSalim #JakesBijoy pic.twitter.com/lon0ikr836
— Sony LIV (@SonyLIV) July 2, 2025
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ആദിവാസി ഭൂമി പ്രശ്നം മുന്നില്‍ നിര്‍ത്തി 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവമാണ് പറയുന്നത്. ഇതിനു പുറമെ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയും പറയുന്നുണ്ട്. വർഗീസ് പീറ്റർ എന്ന കഥാപാത്രമായി എത്തുന്നത് ടൊവിനോ തോമസ് ആണ്. ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദായി സുരാജും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും 28.95 കോടിയാണ് നേടിയത്.