Naveen Nadagovindam and Mammootty: ഇതൊരു സ്വപ്ന സാക്ഷാത്ക്കാരം, മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് നവീൻ നന്ദ​ഗോവിന്ദം

Naveen Mohan Nandagovindam Meets Mammootty: രണ്ട് വ്യത്യസ്ത മേഖലകളിൽ തങ്ങൾക്ക് പ്രിയപ്പെട്ടവർ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്.

Naveen Nadagovindam and Mammootty: ഇതൊരു സ്വപ്ന സാക്ഷാത്ക്കാരം, മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് നവീൻ നന്ദ​ഗോവിന്ദം

Naveen Mohan And Mammootty

Published: 

19 Jan 2026 | 09:55 PM

കൊച്ചി: മലയാളിമനസ്സുകളിൽ ഭക്തിയുടെ പുത്തൻ തരംഗം തീർത്ത ‘നന്ദഗോവിന്ദം ഭജൻസിലെ’ മുഖ്യഗായകൻ നവീൻ മോഹൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടു. മമ്മൂട്ടിയോടൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ “സ്വപ്ന സാക്ഷാത്കാരം” എന്ന അടിക്കുറിപ്പോടെ നവീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. നവീൻ പങ്കുവെച്ച ചിത്രങ്ങളിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ട് വ്യത്യസ്ത മേഖലകളിൽ തങ്ങൾക്ക് പ്രിയപ്പെട്ടവർ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്.

നന്ദഗോവിന്ദം വഴികൾ

 

കേരളത്തിലുടനീളം ഭജന പരിപാടികളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത സംഘമാണ് നന്ദഗോവിന്ദം ഭജൻസ്. 2000-ൽ കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരു ചെറിയ കർക്കടക ഭജന സംഘമായാണ് ഇതിന്റെ തുടക്കം.

കാഴ്ച നഷ്ടപ്പെട്ട ഇളങ്ങൂർ രാജേന്ദ്രപ്പണിക്കർ എന്ന മുതിർന്ന അംഗത്തിന് വേണ്ടിയാണ് ഈ സംഘം രൂപീകരിച്ചത്. 2004-ലാണ് ഇവർ നന്ദഗോവിന്ദം ഭജൻസ് എന്ന പേര് സ്വീകരിക്കുന്നത്. കോട്ടയം നട്ടാശ്ശേരി സ്വദേശിയായ നവീൻ മോഹൻ സംഘത്തിന്റെ സഹസ്ഥാപകൻ കൂടിയാണ്. സർക്കാർ ഉദ്യോഗസ്ഥരും പ്രവാസികളും അടങ്ങുന്നതാണ് ഈ ജനപ്രിയ ഭജന സംഘം.

ഭക്തിയും സംഗീതവും കോർത്തിണക്കി കേരളത്തിൽ തരംഗമായി മാറിയ നവീൻ മോഹന്റെ ഈ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Parvathy Thiruvothu – Geetu Mohandas: നീതിക്കായി പോരാടിയവരാണ് ഞങ്ങൾ! ഗീതു മോഹൻദാസുമായുള്ള ബന്ധത്തെക്കുറിച്ച് പാർവതി
Operation Tral Teaser: “എൻ.ഐ.എ ന്നു വച്ചാൽ എന്താ അറിയോ അനക്ക്” ശ്രദ്ധ നേടി ജയസൂര്യയുടെ ഓപറേഷൻ ത്രാൾ ടീസർ
Geetu Mohandas- Rima Kallingal: ഗീതു.. നോക്ക് സ്ത്രീകൾ ആസ്വദിക്കുന്നു! ടോക്സിക്ക് റിവ്യൂവിൽ ഗീതുവിനെ മെൻഷൻ ചെയ്ത് റിമ കല്ലിങ്കൽ
“ഏത് തരം സിനിമ വേണമെങ്കിലും എടുക്കാം, അത് അവരുടെ ഇഷ്ടം”; ഒടുവിൽ ടോക്സിക് സിനിമയെ കുറിച്ച് പ്രതികരിച്ച് പാർവതി തിരുവോത്ത്
Bethlehem Kudumba Unit : യവന കഥപോലെ ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ
Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
പൊന്നും വിലയുള്ളപ്പോള്‍  സ്വര്‍ണം വിലകുറച്ച് വാങ്ങാം; എങ്ങനെ 
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ