Neeraj Madhav: ‘ധ്യാൻ കുളിക്കാറില്ല, ഉറങ്ങി എഴുന്നേറ്റതും നേരെ ഇന്നോവയിൽ കയറി സെറ്റിലെത്തും’; നീരജ് മാധവ്

Neeraj Madhav on Dhyan Sreenivasan Comes to Set on Time: പുതിയ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി പേർളി മാണി ഷോയിൽ എത്തിയ നീരജ് മാധവ് ധ്യാൻ ശ്രീനിവാസൻ കൃത്യ സമയത്ത് ഷൂട്ടിംഗ് സെറ്റിൽ എത്തുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി.

Neeraj Madhav: ധ്യാൻ കുളിക്കാറില്ല, ഉറങ്ങി എഴുന്നേറ്റതും നേരെ ഇന്നോവയിൽ കയറി സെറ്റിലെത്തും; നീരജ് മാധവ്

നീരജ് മാധവ്, ധ്യാൻ ശ്രീനിവാസൻ

Updated On: 

01 Mar 2025 18:46 PM

മലയാളികൾക്ക് ഏറെ സുപരിചിതമായ സെലിബ്രിറ്റി ചാറ്റ് ഷോ ആണ് പേർളി മാണി അവതരിപ്പിക്കുന്ന ‘പേർളി മാണി ഷോ’. നിരവധി താരങ്ങളാണ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഈ ഷോയിൽ അതിഥികളായി എത്താറുള്ളത്. കഴിഞ്ഞ ദിവസം യുവതാരങ്ങളായ അജു വർ​ഗീസും നീരജ് മാധവുമായിരുന്നു പുതിയ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി ഷോയിൽ എത്തിയത്. ഇപ്പോഴിതാ, ഷോയിൽ വെച്ച് നീരജ് മാധവ് ധ്യാൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ധ്യാൻ ശ്രീനിവാസൻ കൃത്യ സമയത്ത് ഷൂട്ടിംഗ് സെറ്റിൽ എത്തുന്നതിന് പിന്നിലുള്ള കാരണമാണ് അഭിമുഖത്തിൽ നീരജ് വെളിപ്പെടുത്തിയത്. ധ്യാൻ മറ്റുള്ളവരെ പോലെ റെഡിയായതിന് ശേഷമല്ല സെറ്റിൽ എത്തുകയെന്നും, പകരം ഉറങ്ങി എഴുന്നേറ്റതും നേരെ കാറിൽ കയറി സെറ്റിൽ എത്തിയ ശേഷം കാരവനിൽ വെച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും നീരജ് പറയുന്നു. ഇത് അജു വർഗീസും അനുകൂലിക്കുന്നുണ്ട്.

ALSO READ: ‘ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും പിറക്കാൻ ആഗ്രഹിക്കുന്നു; ഗർഭിണിയാവാൻ ആഗ്രഹിച്ചത് ആ ഒരൊറ്റക്കാര്യത്തിന്’; കിയാര

“ധ്യാൻ എങ്ങനെ പോയാലും കൃത്യസമയത്ത് സെറ്റിൽ എത്തും. സംഭവം എന്താണെന്ന് അറിയാമോ, അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് നേരെ ഇന്നോവയിൽ പോയിരിക്കും. എന്നിട്ട് കാരവനിൽ പോയിട്ടാണ് പല്ലു തേക്കുന്നതും ബാക്കി കാര്യങ്ങളും. കുളിക്കില്ല. മൂന്ന് ദിവസം കഴിയുമ്പോൾ നമുക്ക് അത് മനസിലാകും. അപ്പോഴാണ് അവൻ കുളിക്കുക. രാവിലെ ഞാൻ നോക്കുമ്പോൾ അവൻ ലുങ്കിയും ഉടുത്ത് ഇന്നോവയിൽ കയറി ഉറങ്ങുന്നു. നമ്മളൊക്കെ റെഡിയായി സെറ്റ് ചെയ്ത ശേഷമാണ് പോകുന്നത്.” എന്നും നീരജ് മാധവ് പറഞ്ഞു.

അതേസമയം, ഇവരുമായുള്ള അഭിമുഖത്തിൽ പേളി സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് കോമഡി സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. കുട്ടികളടക്കം ഫോളോ ചെയ്യുന്ന ഒരു ചാനലിൽ ഇത്തരം നിലവാരം കുറഞ്ഞ സംഭാഷണങ്ങൾ പറയാതിരിക്കാൻ പേർളി ശ്രദ്ധിക്കണമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. ഷോയിൽ അതിഥിയായെത്തിയ അജു വർഗീസിനെ മെയിൽ ഷോവനിസ്റ്റെന്ന് വിളിച്ച് പേളി പരിഹസിച്ചതും പ്രേക്ഷകരിൽ ചിലർ ചൂണ്ടിക്കാട്ടി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്