Bigg Boss Malayalam Season 7: മോഹൻലാലിന്റെ വാക്കിന് വിലയില്ലേ? മണി ടാസ്കിൽ പങ്കെടുത്ത് നെവിൻ; ബിഗ് ബോസ് ഇതൊന്നും കാണുന്നില്ലെയെന്ന് ചോദ്യം!

Latest Bigg Boss Malayalam Season 7 Promo: ഇതിനിടെയിൽ ബിഗ് ബോസിന്‍റെ വാക്ക് കേൾക്കാതെ നോട്ടുകള്‍ എടുക്കുന്ന നെവിനെയും കാണാൻ സാധിക്കും. എന്നാൽ ഇത് കണ്ട് മറ്റ് മത്സരാർത്ഥികൾ എതിർക്കുകയും ചെയ്യുന്നുണ്ട്.

Bigg Boss Malayalam Season 7: മോഹൻലാലിന്റെ വാക്കിന് വിലയില്ലേ?  മണി ടാസ്കിൽ പങ്കെടുത്ത് നെവിൻ; ബിഗ് ബോസ് ഇതൊന്നും കാണുന്നില്ലെയെന്ന് ചോദ്യം!

Nevin Bigg Boss

Published: 

27 Oct 2025 | 05:48 PM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വാശിയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. ഇനി വീട്ടിൽ എട്ട് പേരാണുള്ളത്. ഇതിൽ ടോപ്പ് ഫൈവിൽ ആരൊക്കെ എത്തുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനു മുന്നോടിയായി ഈ ആഴ്ച മണി ടാസ്കാണ് വീട്ടിൽ നടക്കാൻ പോകുന്നത്. എന്നാൽ ഈ ടാസ്കിൽ നെവിൻ പങ്കെടുക്കാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ ശിക്ഷ പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ചയിലെ നെവിന്റെ പെരുമാറ്റമാണ് ഇത്തരം ഒരു ശിക്ഷയ്ക്ക് കാരണമായത്. കഴിഞ്ഞ ആഴ്ച ഷാനവാസ്-നെവിൻ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഷാനവാസ് കുഴഞ്ഞ് വീണതും ആശുപത്രിയിലേക്ക് മാറ്റിയതും ഏറെ ചർച്ചയായിരുന്നു. പിന്നാലെ മൂന്ന് ദിവസം ആരോഗ്യ കാരണങ്ങളാല്‍ ഹൗസിന് പുറത്തായിരുന്ന ഷാനവാസ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. നെവിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച ഈ പ്രവര്‍ത്തിക്കുള്ള ശിക്ഷയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Also Read: ‘അനുവിന് എന്നോട് ഒരു ക്രഷുള്ളതായി തോന്നിയിട്ടുണ്ട്, ഗോസിപ്പ്സ് ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ്’; ആര്യൻ

മണി വീക്ക് ഉണ്ടാവുന്നപക്ഷം നെവിന് മണി ബോക്സ് എടുക്കാനാവില്ല എന്നതാണ് ശിക്ഷ. നല്ല തുക ലഭിച്ചാല്‍ അത് എടുക്കണമെന്ന് പ്ലാന്‍ ചെയ്തിരുന്ന മത്സരാര്‍ഥി ആയിരുന്നു നെവിന്‍. എന്നാല്‍ നെവിന് ഇനി അത് എടുക്കാന്‍ സാധിക്കില്ല. എന്നാൽ ഇപ്പോഴിതാ പുതിയതായി വന്ന പ്രെമോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വീഡിയോയിൽ മണി വീക്കിന്റെ ആദ്യ ടാസ്കായ പണപ്പെരുമഴയാണ് വീട്ടിൽ നടക്കാൻ പോകുന്നത്. നെവിന് ഈ ടാസ്കിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ബി​ഗ് ബോസ് പറയുന്നുണ്ട്. പിന്നാലെ വീടിനു പുറത്തിറങ്ങിയ മത്സരാർത്ഥികൾ ഹൗസിന് പുറത്ത് പോകുന്നതും ബിഗ് ബോസ് നോട്ടുകള്‍ പറപ്പിക്കുന്നതും മത്സരാര്‍ഥികള്‍ അത് വാരിക്കൂട്ടാനായി മത്സരിക്കുന്നതും കാണാം. എന്നാൽ ഇതിനിടെയിൽ ബിഗ് ബോസിന്‍റെ വാക്ക് കേൾക്കാതെ നോട്ടുകള്‍ എടുക്കുന്ന നെവിനെയും കാണാൻ സാധിക്കും. എന്നാൽ ഇത് കണ്ട് മറ്റ് മത്സരാർത്ഥികൾ എതിർക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നെവിനെ വിമർശിച്ചെത്തുന്നത്. ബിഗ് ബോസ് ഇതൊന്നും കാണുന്നില്ലെയെന്ന് പ്രേക്ഷകർ ചോദിക്കുന്നത്.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ