Nisha Sarang: ’26 വർഷത്തിനിടയ്ക്ക് ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ല; അതിൽ അഭിമാനമുണ്ട്’; നിഷ സാരംഗ്
Nisha Sarangh on Acting Journey: 1999 തൊട്ട് താൻ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും നിഷ സാരംഗ് പറയുന്നു. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

നിഷ സാരംഗ്
മലയാളികൾക്ക് ഏറെ സുപരിചിതയാണ് സിനിമാ സീരിയൽ രംഗത്ത് സജീവമായ നടി നിഷ സാരംഗ്. ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ, 1999 തൊട്ട് താൻ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും പറയുകയാണ് നിഷ. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയിരുന്നു നടി.
സീരിയലിൽ മാത്രമായി നിൽക്കുന്ന സമയത്ത് പല സിനിമകൾക്കും ഡേറ്റുകളുടെ പ്രശ്‌നം വന്നിട്ടുണ്ടെന്നും അത്തരം വേഷങ്ങൾ തനിക്കുള്ളതല്ല എന്നാണ് വിചാരിക്കാറുള്ളതെന്നും നിഷ സാരംഗ് പറയുന്നു. അടിസ്ഥാനപരമായി അഭിനയിക്കുക, അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും അന്നം മുന്നോട്ട് കൊണ്ടുപോകുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
“1999ലാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ 26 വർഷമായി. ഇത്രയും വർഷമായിട്ട് ഞാൻ ഈ ഇൻഡസ്ട്രിയിൽ തുടരുകയാണ്. വളരെ മനോഹരമായിട്ട് അഭിനയിച്ച് മുന്നോട്ട് പോകുന്നു. അതിനിടക്ക് ഒമ്പത് വർഷം മറ്റൊരു പ്രോഗാമിൽ ഉണ്ടായിരുന്നു. ഇത്രയും വർഷത്തിനിടയ്ക്ക് എന്നെ കുറിച്ച് ആരും മോശം പറയേണ്ട ഒരു അവസരം ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ എനിക്ക് സ്വയം അഭിമാനമുണ്ട്. ആ അഭിമാനം ഉള്ളടുത്തോളം കാലം എനിക്ക് ആരുടേയും മുന്നിൽ തല കുനിക്കേണ്ട അവസ്ഥ ഇല്ല” എന്ന് നിഷ സാരംഗ് പറഞ്ഞു.
ALSO READ: ’34 വയസിൽ മറ്റൊരു വീട്ടിലേക്ക് പോകാൻ വയ്യ, ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം’; അനുശ്രീ
“സീരിയലിന്റെ ഭാഗമായി നിൽക്കുന്ന സമയത്ത് പലപ്പോഴും സിനിമയുടെ വർക്കുകളുടെ ഡേറ്റ് പ്രശ്‌നം വന്നിട്ടുണ്ട്. അപ്പോൾ അത് എനിക്കുള്ളതല്ല എന്ന് വിചാരിച്ച് മുന്നോട്ട് പോകും. നമുക്ക് കിട്ടുന്ന വേഷങ്ങൾ പോയി ചെയ്യും. അടിസ്ഥാനപരമായി അഭിനയിക്കുക അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ അന്നം മുന്നോട്ട് കൊണ്ടു പോവുക എന്നതിലാണ് ശ്രദ്ധ. ചില ആളുകൾ എനിക്ക് ഈഗോയാണെന്ന് പറഞ്ഞ് നടക്കാറുണ്ട്. പക്ഷെ, എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളെ എനിക്ക് ചെയ്യാൻ കഴിയൂ.
ഒരാൾ എന്നെ വിളിക്കുന്നുണ്ടെങ്കിൽ അത് എന്നെക്കൊണ്ട് ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഉള്ളത് കൊണ്ടായിരിക്കും. എന്നാൽ, ചിലപ്പോൾ ഡേറ്റിന് ചെയ്യാൻ പറ്റിയില്ലെന്ന് വരാം. അപ്പോൾ അത് എനിക്കുള്ളതല്ല എന്ന് വിചാരിക്കും” നിഷ സാരംഗ് കൂട്ടിച്ചേർത്തു.