Padakkalam Director Manu Swaraj: ‘കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു, സന്ദീപിന്റെ റോളിലേക്ക് മറ്റൊരു നടനെ സമീപിച്ചു, പക്ഷേ അയാൾ ഒഴിവായി’; മനു സ്വരാജ്

Padakkalam Director Manu Swaraj: ഷാജി സാറായി ആ​ദ്യം മുതലേ മനസിലുണ്ടായിരുന്നത് സുരാജ് വെഞ്ഞാറമൂടായിരുന്നു. എന്നാൽ ഷറഫുദ്ദീന്റെയും സന്ദീപ് പ്രദീപിന്റെയും റോളിലേക്ക് തീരുമാനിച്ചിരുന്നത് മറ്റ് നടന്മാരെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

Padakkalam Director Manu Swaraj: കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു, സന്ദീപിന്റെ റോളിലേക്ക് മറ്റൊരു നടനെ സമീപിച്ചു, പക്ഷേ അയാൾ ഒഴിവായി; മനു സ്വരാജ്

Manu Swaraj

Published: 

24 Jun 2025 | 11:28 AM

തിയറ്ററുകളിൽ വൻവിജയം തീർത്ത ഫാന്റസി സിനിമയാണ് പടക്കളം. നവാ​ഗതമായ മനു സ്വരാജ് സംവിധാം ചെയ്ത ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.

ചിത്രം ഒടിടിയിൽ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, തന്റെ മനസിൽ ഉണ്ടായിരുന്ന കാസ്റ്റിങ് ഇതല്ലായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ. ഷാജി സാറായി ആ​ദ്യം മുതലേ മനസിലുണ്ടായിരുന്നത് സുരാജ് വെഞ്ഞാറമൂടായിരുന്നു. എന്നാൽ ഷറഫുദ്ദീന്റെയും സന്ദീപ് പ്രദീപിന്റെയും റോളിലേക്ക് തീരുമാനിച്ചിരുന്നത് മറ്റ് നടന്മാരെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘ഈ പടത്തിൽ ഞാൻ ആദ്യം മനസിൽ കണ്ട കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു. രഞ്ജിത് സാറിന്റെ കഥാപാത്രമായി ആദ്യം പ്ലാൻ ചെയ്തത് ബേസിലേട്ടനെയായിരുന്നു. എന്നാൽ ‍ഡേറ്റില്ലായിരുന്നു. അങ്ങനെയാണ് ആ റോളിലേക്ക് ഷറഫുദ്ദീൻ വന്നത്. പുള്ളി അത് കിടിലനായി ചെയ്തു. ഞാൻ വിചാരിച്ചതിലും മേലെ പോയി.

സന്ദീപിന്റെ റോളിലേക്കും മറ്റൊരു നടനായിരുന്നു. പക്ഷേ ഷാജി സാറായി സുരാജേട്ടൻ അല്ലാതെ വേറാരെയും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ആ റോൾ പുള്ളി തന്നെ ചെയ്യണമെന്നായിരുന്നു ആദ്യം തൊട്ടേ പ്ലാൻ ചെയ്തിരുന്നത്. അതിന് മറ്റൊരു ഓപ്ഷനില്ലായിരുന്നു. സന്ദീപിന്റെ റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് മലയാളത്തിലെ ഒരു അപ് കമിങ് സ്റ്റാറിനെയായിരുന്നു. അയാളുടെ പേര് പറയില്ല, പുള്ളിക്ക് സിനിമ വർക്കായില്ലെന്ന് പറഞ്ഞ് ഒഴിവായി’ വിറ്റ് ടോക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനു സ്വരാജ് പറഞ്ഞു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്