Padakkalam OTT : തിയറ്ററിൽ പൊട്ടിച്ചിരി പടർത്തിയ പടക്കളം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Padakkalam OTT Release Date & Platform : മെയ് മാസത്തിലാണ് പടക്കളം തിയറ്ററിൽ റിലീസായത്. ഒരു ഫുൾ ഓൺ കോമഡി ചിത്രമാണ് പടക്കളം

Padakkalam Ott
സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പടക്കളം ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറാണ് മലയാളം കോമഡി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ചിത്രം ജൂൺ പത്താം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. മെയ് എട്ടിന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പടക്കളം.
ഫുൾ ഓൺ കോമഡി ചിത്രമായി എത്തിയ പടക്കളം തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെടുത്തെങ്കിലും ബോക്സ്ഓഫീസ് കാര്യമായ പ്രകടനം പുറത്തെടുത്തില്ല. തുടർന്നാണ് അണിയറപ്രവർത്തകർ ഒടിടി റിലീസ് തയ്യാറെടുക്കുന്നത്. ഫ്രൈഡേ ഫിലിംസിൻ്റെയും 29 സെപ്റ്റംബർ വർക്ക്സ് എന്നീ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ മനു സ്വരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനായ മനുവും നിതിൻ സി ബാബുവും ചേർന്നാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
ALSO READ : Bazooka OTT: ഡൊമിനിക്കിന് പിന്നാലെ ബസൂക്കയുടെ ഒടിടി റിലീസും വൈകുന്നു: കാരണമെന്ത്?
പടക്കളം ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്
സുരാജ് വെഞ്ഞാറമൂടിനും ഷറഫുദ്ദീനും പുറമെ സന്ദീപ് പ്രദീപ്, സാഫ് ബോയി, നിരഞ്ജന അനുപ്സ അരുൺ പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ, നിധിൻ രാജ് അറോളാണ് എഡിറ്റർ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് രാജേഷ് മുരുകേശനാണ് സംഗീതം നൽകിയിരിക്കുന്നത്.