Pharma OTT : ആരാ പറഞ്ഞേ വരില്ലയെന്ന്? ദേ നിവിൻ പോളിയുടെ ഫാർമ വെബ് സീരീസിൻ്റെ പുതിയ അപ്ഡേറ്റ്

Pharma OTT Release Date : ഹോട്ട്സ്റ്റാർ സ്പെഷ്യൽസായി ഒരുക്കിയ വെബ് സീരീസാണ് ഫാർമ. വെബ് സീരീസ് കഴിഞ്ഞ വർഷം ഐഎഫ്എഫ്ഐയിൽ പ്രത്യേകം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു

Pharma OTT : ആരാ പറഞ്ഞേ വരില്ലയെന്ന്? ദേ നിവിൻ പോളിയുടെ ഫാർമ വെബ് സീരീസിൻ്റെ പുതിയ അപ്ഡേറ്റ്

Pharma OTT

Published: 

25 Nov 2025 | 08:33 PM

നിവിൻ പോളി നായകനായി എത്തുന്ന വെബ് സീരീസ് ഫാർമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടു. വെബ് സീരീസിൻ്റെ ഉടൻ സംപ്രേഷണം ആരംഭിക്കുമെന്നുള്ള അനൗൺസ്മെൻ്റ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വെബ് സീരീസ് എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്ന സൂചനയാണ് അനൗൺസ്മെൻ്റ് വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് വെബ് സീരീസ് സംപ്രേഷണം ചെയ്യുക.

ഹോട്ട്സ്റ്റാർ സ്പെഷ്യലായി ഒരുക്കിയ വെബ് സീരീസാണ് ഫാർമ. ഫാർമസി മേഖലിയിലെ ബിസിനെസ് കുറിച്ചാണ് വെബ് സീരീസ് പറയാൻ പോകുന്നതെന്നാണ് അനൗൺസ്മെൻ്റ് വീഡിയോയിലൂടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മൂവി മിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് വെബ് സീരീസ് നിർമിച്ചിരിക്കുന്നത്. പി ആർ അരുൺ ആണ് വെബ് സീരീസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 2023ലാണ് ഫാർമ ചിത്രീകരണം നടന്നത്. കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഫാർമ പ്രത്യേകം സംപ്രേഷണം ചെയ്തിരുന്നു.

ALSO READ : Dies Irae OTT : പേടിക്കാൻ റെഡി ആയിക്കോ! ഡീയസ് ഈറെ ഒടിടിയിലേക്ക് വരുന്നു; എവിടെ എപ്പോൾ കാണാം?

നിവിൻ പോളിക്ക് പുറമെ രജിത് കപൂർ, നരെൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, ആലേഖ് കപൂർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. അഭിനന്ദൻ രാമാനുജനാണ് ഫാർമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ജേക്സ് ബിജോയിയാണ് സംഗീതം സംവിധായകൻ. ശ്രീജിത്ത് സാരംഗാണ് എഡിറ്റർ.

ഫാർമയുടെ അനൗൺസ്മെൻ്റ് വീഡിയോ

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ