Prayaga Martin: ഓം പ്രകാശിനെ അറിയില്ല, ഗൂഗിൾ ചെയ്താണ് മനസ്സിലാക്കിയത്; പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

Prayaga Martin Latest News: ഓംപ്രകാശമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയുമില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ വ്യക്തമാക്കി.

Prayaga Martin: ഓം പ്രകാശിനെ അറിയില്ല, ഗൂഗിൾ ചെയ്താണ് മനസ്സിലാക്കിയത്; പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

നടി പ്രയാഗ മാർട്ടിൻ (Image Credits: Instagram)

Updated On: 

10 Oct 2024 | 08:41 PM

കൊച്ചി: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ‘ലഹരിപ്പാർട്ടിയെ കുറിച്ച് തനിക്ക് അറിയില്ല. ഓം പ്രകാശിനെയും അറിയില്ല. വാർത്തകൾ വന്നതിന് ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നും പ്രയാഗ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

ഓംപ്രകാശമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയുമില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ വ്യക്തമാക്കി. ‘നമ്മൾ പല സ്ഥലത്ത് പോകുന്നവരാണ്. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ കുറ്റവാളികളുണ്ടോ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുണ്ടോ എന്നൊന്നും ചോദിച്ചിട്ട് കയറാൻ പറ്റിയെന്ന് വരില്ല.

ചില ചോദ്യങ്ങൾ പോലീസ് മാത്രം ചോദിക്കുമ്പോൾ ഉത്തരം പറയാനാണ് എനിക്ക് താല്പര്യം. അത് മാധ്യമങ്ങളോട് പറയേണ്ടതായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനെന്തായാലും ഉദ്യോ​ഗസ്ഥർ ചോദിച്ച ചോദ്യത്തിനെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. നിർഭാഗ്യവശാൽ ഞാൻ പോയ സ്ഥലത്ത് ഇങ്ങനെ ഒരാൾ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. അ​ദ്ദേ​ഹത്തെ കാണുകയോ, കണ്ട ഓർമ്മയോ തനിക്കില്ലെന്നും പ്രയാ​ഗ പറഞ്ഞു. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിലാണ് പ്രയാ​ഗ ചോദ്യം ചെയ്യലിന് ഹാജരായത്.

 

 

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ