Empuraan: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്

Prithviraj Requests Fans Not to Skip Empuraan End Scroll: സിനിമയുടെ ക്ലൈമാക്സ് കഴിഞ്ഞതും തീയറ്ററിൽ നിന്നും ഇറങ്ങി പോകരുതെന്നും സിനിമയുടെ അവസാനം എൻഡ് സ്ക്രോളിൽ മൂന്നാം ഭാഗത്തിന്റെ ഒരു സൂചന കിടപ്പുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

Empuraan: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്

പൃഥ്വിരാജ്‌, 'എമ്പുരാൻ' പോസ്റ്റർ

Updated On: 

21 Mar 2025 22:25 PM

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘എമ്പുരാൻ’. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ റെക്കോർഡുകൾ തകർത്ത് ചിത്രം മുന്നേറുകയാണ്. പുഷ്പ 2, ലിയോ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ റെക്കോർഡ് എമ്പുരാൻ ഇതിനകം തകർത്തു കഴിഞ്ഞു. അതിനിടയിൽ, അടുത്തിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സിനിമയുടെ ക്ലൈമാക്സ് കഴിഞ്ഞതും തീയറ്ററിൽ നിന്നും ഇറങ്ങി പോകരുതെന്നും സിനിമയുടെ അവസാനം എൻഡ് സ്ക്രോളിൽ മൂന്നാം ഭാഗത്തിന്റെ ഒരു സൂചന കിടപ്പുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ആദ്യ ഭാഗമായ ലൂസിഫറിൽ രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയതിന് സമാനമായാണ് എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിനായുള്ള സൂചന നൽകിയിരിക്കുന്നതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഫിലിം കംപാനിയൻ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

“മൂന്നാം ഭാഗം നിങ്ങളെ തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകും. എമ്പുരാൻ കാണാൻ പോകുന്നവരോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്, സിനിമ അവസാനം വരെ കാണണം. ചിത്രത്തിന്റെ അവസാനം എഴുതികാണിക്കുന്ന ടൈറ്റിലുകൾ വായിക്കുക. ആദ്യ ഭാഗത്തിലേത് പോലെ ഇതിലും ഒരു എൻഡ് സ്ക്രോൾ ഉണ്ട്. എല്ലാവരും അത് കാണണം. അതിലെ ന്യൂസ് സ്‌ക്രോൾസും, ക്വോട്ടുകളും എല്ലാം സൂക്ഷ്മമായി വായിക്കണം. അതിനുമുമ്പ് തീയറ്ററിൽ നിന്ന് പോകാതിരിക്കുക. മൂന്നാം ഭാഗം നിങ്ങളെ കൂട്ടികൊണ്ടുപോകുന്നത് ഏത് തരം ലോകത്തിലേക്കാണെന്നുള്ള സൂചന അതിലുണ്ട്” പൃഥ്വിരാജ് പറഞ്ഞു.

ALSO READ: ‘കുടുംബത്തെ വലിച്ചിടുമ്പോള്‍ വേദനിക്കും; ഇതൊക്കെ അനുഭവിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത്? പൃഥ്വിരാജ്‌

അതേസമയം, എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 22നാണ് ബുക്കിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാർച്ച് 27ന് എമ്പുരാൻ തീയറ്ററുകളിൽ പ്രദർശനമാരംഭിക്കും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.

ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാന്റെ നിർമാണം നിർവഹിക്കുന്നത്. സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിലേഷ് മോഹനുമാണ്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും