Prithviraj Sukumaran: മുംബൈയിലും കൊച്ചിയിലും ബംഗ്ലാവ്, ആഡംബര വാഹനങ്ങൾ; പ്രതിഫലം 10 കോടി? പൃഥ്വിരാജിന്റെ ആസ്‌തി ഇതാ

Prithviraj Sukumaran Birthday Special: നടൻ എന്നതിലുപരി നിർമ്മാതാവ്, ഡിസ്‌ട്രിബ്യൂട്ടർ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സകല മേഖലകളിലും കഴിവ് തെളിയിക്കാൻ പൃഥ്വിരാജിന് സാധിച്ചു. ചുരുക്കി പറഞ്ഞാൽ അദ്ദേഹത്തിന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്.

Prithviraj Sukumaran: മുംബൈയിലും കൊച്ചിയിലും ബംഗ്ലാവ്, ആഡംബര വാഹനങ്ങൾ; പ്രതിഫലം 10 കോടി?  പൃഥ്വിരാജിന്റെ ആസ്‌തി ഇതാ

Prithviraj Sukumaran

Published: 

16 Oct 2025 | 08:10 PM

മലയാള സിനിമയിലെ പാൻ ഇന്ത്യൻ താരമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഇന്ന് താരത്തിന്റെ 43-ാം ജന്മാദിനമാണ്. ഈ ചെറിയ കാലയളവിൽ തന്നെ നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും ഒരുനീണ്ട നിരയാണ് താരത്തിനു മുന്നിലുള്ളത്. ചെറു പ്രായത്തിൽ തന്നെ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രം​ഗത്ത് എത്തിയ താരം ഇന്ന് സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. രഞ്ജിത് സംവിധാനം ചെയ്‌ത നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു പൃഥ്വിരാജ് അഭിനയ രം​ഗത്തേക്ക് എത്തിയത്. അന്ന് താരത്തിനു പ്രായം 19 ആയിരുന്നു.

തുടക്കത്തിൽ വൻ വിമർശനങ്ങളാണ് താരത്തിനെ തേടിയെത്തിയത്. എന്നാൽ പിൽക്കാലത്ത് അതൊക്കെ മറികടക്കാൻ താരത്തിനായി. രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നൂറലധികം സിനിമകളിൽ താരം വേഷമിട്ടു. ഏറ്റവും ഒടുവിൽ ഇതാ രാമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവർക്ക് ഒപ്പം പൃഥ്വിയും എത്തുന്നുണ്ട്.

മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ രാജ്യമൊട്ടാകെ പ്രീതി നേടാൻ താരത്തിനു സാധിച്ചു. പിന്നാലെ സംവിധായകനായും താരം തിളങ്ങി. ആദ്യ സംരംഭമായ ലൂസിഫറിലൂടെ തന്നെ പൃഥ്വിരാജ് എന്ന സംവിധായകൻ തിളങ്ങി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ 250 കോടി കളക്ഷൻ എന്ന മാർക്ക് മലയാളത്തിനു നേടികൊടുത്തു.

Also Read: ‘ഡേറ്റിങ് ആപ്പിലൂടെയാണ് റിക്കിനെ പരിചയപ്പെട്ടത്, ടൈം പാസിന് മിണ്ടാം എന്ന് കരുതി’; വിവാഹത്തെക്കുറിച്ച് അര്‍ച്ചന കവി

നടൻ എന്നതിലുപരി നിർമ്മാതാവ്, ഡിസ്‌ട്രിബ്യൂട്ടർ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സകല മേഖലകളിലും കഴിവ് തെളിയിക്കാൻ പൃഥ്വിരാജിന് സാധിച്ചു. ചുരുക്കി പറഞ്ഞാൽ അദ്ദേഹത്തിന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളായി വളരാൻ താരത്തിന് കഴിഞിരുന്നു. അത് അദ്ദേഹത്തിന്റെ ആസ്‌തിയിലും സാമ്പത്തിക നിലയിലും ജീവിത ശൈലിയിലും പ്രകടമാണ് താനും.

ഏകദേശം 56 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കഴിഞ്ഞ സെപ്റ്റംബറിലെ കൊയ്‌മോയിയുടെ റിപ്പോർട്ടിൽ പറയുന്നത്. 2024ൽ മാത്രം, അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിൽ നിന്ന് ഏകദേശം 250 കോടി രൂപ കളക്ഷൻ നേടിയിരുന്നു. പൃഥ്വിരാജ് ഒരു സിനിമയ്ക്ക് 4 കോടി മുതൽ 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊച്ചിയിലും മുംബൈയിലുമായി താരത്തിന് ആഡംബര ബംഗ്ലാവ് ഉണ്ട്. ഇത് കൂടാതെ തന്റെ നിർമ്മാണ കമ്പനിക്കായി മുംബൈയിൽ 30 കോടി രൂപയ്ക്ക് ഓഫീസ് സ്ഥലം വാങ്ങിയതായും റിപ്പോർട്ട് ഉണ്ട്.ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ്-എഎംജി ജി 63, റേഞ്ച് റോവർ വോഗ്, ലാൻഡ് റോവർ ഡിഫൻഡർ, പോർഷെ കയെൻ തുടങ്ങിയ ആഡംബര വാഹനങ്ങളും താരത്തിനു സ്വന്തമായി ഉണ്ട്.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ