R Madhavan: ‘അതേക്കുറിച്ച് അറിവുള്ളയാളായിട്ട് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല; അനുഷ്ക പറഞ്ഞപ്പോഴാണ് അറിഞ്ഞത്’; പറ്റിക്കപ്പെട്ടതിനെ കുറിച്ച് ആർ മാധവൻ

R Madhavan on AI Video Fraud: വീഡിയോ യഥാർത്ഥമാണെന്ന് കരുതി തന്റെ സമൂഹ മാധ്യമത്തിലൂടെ ഷെയർ ചെയ്തത് കണ്ട് നടി അനുഷ്ക ശർമ്മ മെസേജ് അയച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് മാധവൻ തിരിച്ചറിയുന്നത്.

R Madhavan: അതേക്കുറിച്ച് അറിവുള്ളയാളായിട്ട് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല; അനുഷ്ക പറഞ്ഞപ്പോഴാണ് അറിഞ്ഞത്; പറ്റിക്കപ്പെട്ടതിനെ കുറിച്ച് ആർ മാധവൻ

ആർ മാധവൻ

Updated On: 

04 Feb 2025 11:39 AM

തമിഴിലെ എക്കാലത്തെയും പ്രിയ നായകന്മാരിൽ ഒരാളാണ് ആർ മാധവൻ. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രേക്ഷകർക്കും താരം സുപരിചിതനാണ്. ഇപ്പോഴിതാ, അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എഐ വീഡിയോയിലൂടെ കബളിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ളതായിരുന്നു വീഡിയോയിലെ വെളിപ്പെടുത്തൽ. ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഉൾപ്പെടുന്ന ഒരു വീഡിയോയെ ചുറ്റിപ്പറ്റിയുള്ളതാണ് സംഭവം.

യഥാർത്ഥ ജീവിതത്തിൽ അടുത്ത കാലത്ത് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാവുകയോ പറ്റിക്കപ്പെടുകയോ ചെയ്തിരുന്നോ എന്നായിരുന്നു അവതാരിക മാധവനോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് അടുത്തിടെ ഒരു എഐ വീഡിയോ കണ്ട് കബളിക്കപ്പെട്ട അനുഭവം താരം പങ്കുവെച്ചത്. വീഡിയോ യഥാർത്ഥമാണെന്ന് കരുതി തന്റെ സമൂഹ മാധ്യമത്തിലൂടെ ഷെയർ ചെയ്തത് കണ്ട് നടി അനുഷ്ക ശർമ്മ മെസേജ് അയച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് താരം തിരിച്ചറിയുന്നത്.

“അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം റീൽ കണ്ടു. വിരാട് കോഹ്‌ലിയെ പ്രശംസിച്ച് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിക്കുന്നതാണ് വീഡിയോ. കോഹ്‌ലിയെ ആകാശത്തോളം പുകഴ്ത്തുന്നതും, കോഹ്‌ലിയുടെ ബാറ്റിങ്ങിനെ കുറിച്ചും, അദ്ദേഹം എത്രമാത്രം ഒരു ഇതിഹാസമാണെന്ന് പറയുന്നതുമെല്ലാമാണ് വീഡിയോയിൽ ഉള്ളത്.
ഇത് കണ്ട് അഭിമാനം തോന്നി ഞാൻ ആ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. അപ്പോഴാണ് അനുഷ്ക ശർമ്മയിൽ നിന്ന് എനിക്കൊരു മെസേജ് ലഭിച്ചത്. ഭായ്, ഇത് വ്യാജമാണ്, എഐ വീഡിയോ ആണ്. അദ്ദേഹം യഥാർത്ഥത്തിൽ ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. കേട്ടപ്പോൾ ചമ്മലാണ് തോന്നിയത്. ഇതിനെകുറിച്ചെല്ലാം നല്ല പോലെ അറിയാവുന്ന ആളായിട്ട് പോലും അത് തിരിച്ചറിയാൻ കഴിഞ്ഞില്ല” മാധവൻ പറഞ്ഞു.

അനുഷ്ക ശർമ്മ വീഡിയോയിലെ ചെറിയ ഡീറ്റെയിൽസ് പറഞ്ഞു തന്നപ്പോഴാണ് തനിക്കും കാര്യം മനസിലായതെന്നും, അതിനാൽ ഫോർവേഡ് ചെയ്യുന്നതെന്തും വിശ്വസനീയമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മാധവൻ പറഞ്ഞു. 2024 നവംബറിൽ റിലീസ് ചെയ്ത ‘ഹിസാബ് ബരാബർ’ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതേസമയം, തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്. തമിഴിൽ ‘അദിർഷ്ടശാലി’, ‘ടെസ്റ്റ്’ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ ‘അംറിക്കി പണ്ഡിറ്റ്’, ‘ദേ ദേ പ്യാർ ദേ 2’, ‘കേസരി ചാപ്റ്റർ 2’, ‘ധുരന്തർ’ എന്നീ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ എത്തും.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും