Raja Sahib: ‘ടൈമിങ്ങില്‍ ഡയലോഗ് പറഞ്ഞില്ലെങ്കിൽ ജഗതി ചേട്ടൻ പച്ച തെറി പറയും’; രാജാ സാഹിബ്

Raja Sahib about Jagathy Sreekumar: ടൈമിങ്ങിൽ ഡയലോഗ് പറഞ്ഞില്ലെങ്കിൽ നമ്മളെ പച്ച തെറി പറയുന്ന ആർട്ടിസ്റ്റുകളിൽ ഒരാളാണ് ജഗതി ചേട്ടൻ എന്ന് പറയുകയാണ് രാജ സാഹിബ്.

Raja Sahib: ടൈമിങ്ങില്‍ ഡയലോഗ് പറഞ്ഞില്ലെങ്കിൽ ജഗതി ചേട്ടൻ പച്ച തെറി പറയും; രാജാ സാഹിബ്

രാജാ സാഹിബ്

Published: 

21 May 2025 20:14 PM

കോമഡി ഷോകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനാണ് രാജാ സാഹിബ്. മിമിക്രി ആർട്ടിസ്റ്റായ ഇദ്ദേഹം ‘അപരന്മാർ നഗരത്തിൽ’ എന്ന ചിത്രത്തിൽ നടൻ ജയന്റെ അപരനായി അഭിനയിച്ചിരുന്നു. നടൻ ജഗതിയോടൊപ്പവും നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലു രാജാ സാഹിബ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ജഗതിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ടൈമിങ്ങിൽ ഡയലോഗ് പറഞ്ഞില്ലെങ്കിൽ നമ്മളെ പച്ച തെറി പറയുന്ന ആർട്ടിസ്റ്റുകളിൽ ഒരാളാണ് ജഗതി ചേട്ടൻ എന്ന് പറയുകയാണ് രാജ സാഹിബ്. ജഗതി ചേട്ടന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്ക് നല്ല ടെൻഷൻ ആണെന്നും അദ്ദേഹം പറയുന്നു. ഗൾഫിലെ ഒരു പരിപാടിക്ക് താൻ പെർഫോം ചെയ്യുന്ന സമയത്ത് കൃത്യമായി ഒരു സംഭവം ചെയ്യാത്തതിനാൽ ജഗതി ചേട്ടൻ തന്നെ തെറിവിളിച്ചുവെന്നും രാജ സാഹിബ് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കൃത്യമായ ടൈമിങ്ങിൽ നമ്മൾ ഒരു സാധനം പറഞ്ഞില്ലെങ്കിൽ നമ്മളെ പച്ച തെറി പറയുന്ന ആർട്ടിസ്റ്റുകളിൽ ഒരാളാണ് ജഗതി ചേട്ടൻ. സ്പീഡും ടൈമിങ്ങും കൃത്യമായി ശ്രദ്ധിക്കുന്ന ഒരാളാകണം ആർട്ടിസ്റ്റെന്നാണ് അദ്ദേഹം പറയാറുള്ളത്. ജഗതി ചേട്ടനൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്ന സമയത്ത് ശരിക്കും നമുക്ക് നല്ല ടെൻഷനാണ്. ഞാൻ ഒരു ഷോയുടെ ഭാഗമായി ആദ്യമായി ഗൾഫിൽ പോകുന്നത് അദ്ദേഹത്തിന്റെ കൂടെ ആയിരുന്നു.

ALSO READ: സ്നേഹയെ കണ്ടുമുട്ടിയത് വി.കെ പ്രകാശിന്റെ ഫിലിം സ്റ്റ്യുഡിയോയിൽവെച്ച്, പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് ജോർജ്ജ് സർ

എന്റെ ആദ്യ പ്രോഗ്രാമിന് ജഗതി ചേട്ടനും മധു സാറും വിന്ദുജ മേനോനും ഉൾപ്പെടെ ഒരുപാടു പേര് ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്ക് പോകുന്ന വഴി ഫ്‌ളൈറ്റിൽ ഇരുന്ന് തന്നെ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു. ഒരു ഉത്സവ പറമ്പിന്റെ കോമഡി ആയിരുന്നു അത്. അത് പെർഫോം ചെയ്യുന്ന സമയത്ത് ഞാൻ ഒരു സംഭവം കൃത്യമായി ചെയ്തില്ല. അതിന് ജഗതി ചേട്ടന്റെ വായിൽ നിന്ന് നല്ല തെറിവിളി കേട്ടു. എന്റെ ഹൃദയം പൊട്ടി പോയി.

അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം വളരെ റൂഡായിട്ടാണ് സംസാരിക്കുക. കൃത്യമായി മീറ്ററ് കണക്കാക്കി കാര്യങ്ങൾ പറഞ്ഞില്ലെങ്കിലോ ഒരു സെക്കന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലോ ചേട്ടൻ പരസ്യമായി തന്നെ ചീത്ത വിളിക്കും” രാജാ സാഹിബ് പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ