Ram Charan Wax Statue: ഡബിളാ ഡബിൾ; ലണ്ടനിലെ മ്യൂസിയത്തിൽ രാം ചരണിന്റെ മെഴുക് പ്രതിമ, കൂടെ വളർത്തുനായ റൈമും

Ram Charan wax statue with pet dog: ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. എക്സിൽ പങ്ക് വച്ച വിഡിയോയിൽ താരം റൈമിനൊപ്പം വേദിയിലേക്ക് പോകുന്നതും  പ്രതിമയുടെ അരികിലിരുന്ന് ഫോട്ടോകൾ എടുക്കുന്നതും കാണാം.

Ram Charan Wax Statue: ഡബിളാ ഡബിൾ; ലണ്ടനിലെ മ്യൂസിയത്തിൽ രാം ചരണിന്റെ മെഴുക് പ്രതിമ, കൂടെ വളർത്തുനായ റൈമും
Updated On: 

13 May 2025 13:58 PM

കേരളത്തിൽ നിരവധി ആരാധകരുള്ള ടോളിവുഡ് താരമാണ് രാംചരൺ. അദ്ദേഹത്തിന്റെ സിനിമകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ, ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ തന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുകയാണ് താരം. രാം ചരൺ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ റൈമും കൂടെയുണ്ട്.

മാഡം തുസാഡ്‌സിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സെലിബ്രിറ്റിയോടൊപ്പം ഒരു വളർത്തുനായയും മെഴുക് പ്രതിമയിൽ ഉൾപ്പെടുത്തുന്നത്. ഇതിന് മുമ്പ് വളർത്തുനായ കോർഗിയോട് ഒപ്പമുള്ള എലിസബത്ത് രാജ്ഞിയുടെ മെഴുക് പ്രതിമയാണ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളത്.

പ്രതിമ അനാച്ഛാദനം ചെയ്ത പ്രത്യേക ചടങ്ങില്‍, താരത്തോടൊപ്പം അച്ഛന്‍ ചിരഞ്ജീവി, അമ്മ സുരേഖ, ഭാര്യ ഉപാസന കൊനിഡേല, മകള്‍ ക്ലിന്‍ കാര കൊനിഡേല, വളർത്തുനായ റൈമും ഒപ്പമുണ്ടായിരുന്നു. 2023 ലെ ഓസ്‌കാർ വേദിയിൽ രാം ചരൺ ധരിച്ചിരുന്ന കറുത്ത വെൽവെറ്റ് ബന്ധ്ഗാല സ്യൂട്ടിലാണ് മെഴുക് പ്രതിമ തീർത്തിരിക്കുന്നത്.

ALSO READ: ‘എപ്പോഴും എന്നെ ഉപദ്രവിക്കുന്ന ആൾ, അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ ടോം ആന്റ് ജെറി പോലെയാണ്’; മോഹൻലാൽ

ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. എക്സിൽ പങ്ക് വച്ച വിഡിയോയിൽ താരം റൈമിനൊപ്പം വേദിയിലേക്ക് പോകുന്നതും  പ്രതിമയുടെ അരികിലിരുന്ന് ഫോട്ടോകൾ എടുക്കുന്നതും കാണാം. ആരാധകർക്കും സന്ദർശകർക്കും മെയ് 19 വരെ ലണ്ടനിലെ മ്യൂസിയത്തിൽ പ്രതിമ കാണാൻ സാധിക്കും. അതിന് ശേഷം പൊതുജനങ്ങൾക്കായി സിംഗപ്പൂരിലെ മാഡം തുസാഡ്‌സ്  മ്യൂസിയത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ് ഡ്രാമയായ പെഡിയിലാണ് രാം ചരൺ അടുത്തതായി അഭിനയിക്കുന്നത്. ശിവ രാജ്കുമാർ, ജാൻവി കപൂർ, ദിവ്യേന്ദു ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് എ.ആർ. റഹ്മാൻ ആണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്