Ramayana Cast Remuneration: രൺബീർ കപൂറിന് 150 കോടി? പ്രതിഫലം കൂട്ടി സായ് പല്ലവിയും; ‘രാമായണം’ സിനിമയ്ക്കായി താരങ്ങൾ വാങ്ങുന്നത്
Ramayana Movie Cast Remuneration Revealed: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ സിനിമാ ലോകം ഏറ്റെടുത്ത കഴിഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

രൺബീർ കപൂർ, സായ് പല്ലവി, യാഷ്
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 1600 കോടി രൂപയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരകളാണ് അണിനിരക്കുന്നതും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ സിനിമാ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
‘രാമായണ’ സിനിമയിൽ രാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറിന്റെ പ്രതിഫലം 150 കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ട് ഭാഗങ്ങൾക്കും കൂടി ചേർത്താണ് 150 കോടി. ഓരോ ചിത്രത്തിനും 75 കോടി വീതമാണ് ലഭിക്കുക. രൺബീറിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഇത്. നേരത്തെ രൺബീർ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സിനിമ ‘ബ്രഹ്‍മാസ്ത്ര’യാണ്. 25- 30 കോടിയായിരുന്നു പ്രതിഫലം.
രാമൻ കഴിഞ്ഞാൽ ചിത്രത്തിലെ അടുത്ത പ്രധാന കഥാപാത്രമായ രാവണനെ അവതരിപ്പിക്കുന്നത് നടൻ യാഷ് ആണ്. ഓരോ ഭാഗത്തിന് 50 കോടി രൂപ വീതം ആകെ രണ്ട് ഭാഗങ്ങൾക്കുമായി 100 കോടി രൂപയാണ് യാഷ് കൈപ്പറ്റുന്നത്. ബോക്സ് ഓഫീസിൽ വിജയം കൊയ്ത ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിക്കായി യാഷ് വാങ്ങിയത് 30- 35 കോടി പ്രതിഫലം ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: ‘ഞാൻ നിയോം’! നില ബേബിക്ക് പിന്നാലെ തരംഗമായി ഓമി; മകനായി ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ദിയ കൃഷ്ണ
അതേസമയം, ചിത്രത്തിൽ സീതയായി എത്തുന്നത് നടി സായ് പല്ലവിയാണ്. ഓരോ ഭാഗത്തിനും 6 കോടി രൂപ വീതം ആകെ 12 കോടിയാണ് സായ് പല്ലവി ‘രാമായണ’ സിനിമയ്ക്കായി കൈപ്പറ്റുന്ന പ്രതിഫലം. സാധാരണ ഒരു സിനിമയ്ക്ക് 2.5 മുതൽ 3 കോടി വരെയാണ് സായ് പല്ലവി വാങ്ങിയിരുന്നത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം 5 കോടി ആയിരുന്നു. അത് തെലുങ്ക് ചിത്രം ‘തണ്ടേലി’ൽ ആയിരുന്നു.
കൂടാതെ, ചിത്രത്തിൽ ഹനുമാനെ അവതരിപ്പിക്കുന്ന സണ്ണി ഡിയോളിന് രണ്ട് ഭാഗത്തിനും ചേർന്ന് 40 കോടിയാണ് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ‘ഗദർ 2’ എന്ന സിനിമയ്ക്കായി 20 കോടി ആയിരുന്നു സണ്ണി ഡിയോൾ വാങ്ങിയിരുന്നത്. ലക്ഷ്മണന്റെ റോളിൽ എത്തുന്ന രവി ഡുബേ, ഓരോ ഭാഗത്തിനും 2 കോടി ചേർത്ത് ആകെ 4 കോടിയാണ് വാങ്ങുന്നത്.