National Film Awards: വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിൻ്റെ റാണി; മികച്ച നടിക്കുള്ള പുരസ്ക്കാരം റാണി മുഖർജിക്ക്

Rani Mukerji Wines Best Actress: മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അവിസ്മരണീയമായ കഥാപാത്രമാണ് റാണി മുഖർജിക്ക് പുരസ്കാരം നേടികൊടുത്തത്. ചലച്ചിത്രരംഗത്ത് കാൽനൂറ്റാണ്ടായി സജീവമാണെങ്കിലും ഇതുവരെ ദേശീയ പുരസ്കാരം റാണി മുഖർജിക്ക് ലഭിച്ചിട്ടില്ല എന്നത് ഈ വേളയിൽ ശ്രദ്ധേയമാണ്.

National Film Awards: വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിൻ്റെ റാണി; മികച്ച നടിക്കുള്ള പുരസ്ക്കാരം റാണി മുഖർജിക്ക്

Rani Mukerji

Updated On: 

01 Aug 2025 | 07:33 PM

71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ പുരസ്കാര നിറവിൽ ബോളിവുഡിൻ്റെ സ്വന്തം റാണി മുഖർജി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് സാധ്യത കൽപിക്കുന്നവരിൽ മുൻനിരയിൽ നേരത്തെ തന്നെ റാണി മുഖർജി സ്ഥാനം പിടിച്ചിരുന്നു. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അവിസ്മരണീയമായ കഥാപാത്രമാണ് റാണി മുഖർജിക്ക് പുരസ്കാരം നേടികൊടുത്തത്.

ചലച്ചിത്രരംഗത്ത് കാൽനൂറ്റാണ്ടായി സജീവമാണെങ്കിലും ഇതുവരെ ദേശീയ പുരസ്കാരം റാണി മുഖർജിക്ക് ലഭിച്ചിട്ടില്ല എന്നത് ഈ വേളയിൽ ശ്രദ്ധേയമാണ്. റാണി മുഖർജി കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച് 2023ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘മിസിസ് ചാറ്റർജി vs നോർവേ. ദേബികയെന്ന ശക്തമായ ഒരു അമ്മയുടെ കഥാപാത്രത്തെയാണ് റാണി മുഖർജി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

മുമ്പ് ‘ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ്’ ഈ ചിത്രത്തിലൂടെ നടി സ്വന്തമാക്കിയിരുന്നു. 1996ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വച്ചത്. പിന്നീട് തുടരെ തുടരെ നിരവധി സിനിമകളാണ് റാണി മുഖർജിയെ തേടിയെത്തിയത്.

2014ൽ പ്രദീപ് സർക്കാറിന്റെ മർദാനിയിൽ അഭിനയിച്ച ശേഷം റാണി മുഖർജി പിന്നീട് സിനിമകളിൽ സജീവമായിരുന്നില്ല. പിന്നീട് താരം തിരികെ എത്തിയത് ഹിച്ച്കി എന്ന സിനിമയിൽ നായിക വേഷം ചെയ്തുകൊണ്ടാണ്. 2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്.

 

 

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ