Rapper Vedan Ganja Case: അന്ന് മീ ടു കേസ് ഇന്ന് കഞ്ചാവ് കേസ്; വേടന്‍ പെട്ടുപോയ വിവാദങ്ങൾ

Ganja Seized From Rapper Vedan's Flat: ഇതാദ്യമായല്ല വേടനെതിരെ കേസ് വരുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ ലൈംഗിക ആരോപണവും ഉയര്‍ന്നിരുന്നു. 2021ലാണ് കേസിനാസ്പദമായ സംഭവം. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന സംഗീത ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടെ വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

Rapper Vedan Ganja Case: അന്ന് മീ ടു കേസ് ഇന്ന് കഞ്ചാവ് കേസ്; വേടന്‍ പെട്ടുപോയ വിവാദങ്ങൾ

വേടന്‍

Updated On: 

28 Apr 2025 | 02:49 PM

റാപ്പര്‍ വേടന്‍ കഞ്ചാവുമായി പിടിയിലായിരിക്കുകയാണ്. ഇയാളുടെ തൃപ്പൂണിത്തുറയിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ നിരവധി വിവാദങ്ങളുടെ ഭാഗമായ ആള് കൂടിയാണ് വേടന്‍. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ഏറെ ചര്‍ച്ചകള്‍ക്കും പ്രശംസയ്ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചും നേരത്തെ വേടന്‍ രംഗത്തെത്തിയിരുന്നു.

മീ ടു ആരോപണം

ഇതാദ്യമായല്ല വേടനെതിരെ കേസ് വരുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ ലൈംഗിക ആരോപണവും ഉയര്‍ന്നിരുന്നു. 2021ലാണ് കേസിനാസ്പദമായ സംഭവം. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന സംഗീത ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടെ വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

ഇതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി മാപ്പ് പറഞ്ഞും വേടന്‍ രംഗത്തെത്തി. തെറ്റ് തിരുത്താനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് താന്‍ പോസ്റ്റിടുന്നതെന്നും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകളില്‍ ഖേദിക്കുന്നു എന്നുമാണ് വേടന്‍ പറഞ്ഞത്.

തന്റെ നേര്‍ക്കുള്ള എല്ലാ വിമര്‍ശനങ്ങളും താഴ്മയോടെ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് ചോദിക്കുന്നു. തന്നില്‍ നിന്നും മറ്റൊരാള്‍ക്ക് നേരെ അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന വിഷമതകള്‍ക്ക് താന്‍ ബാധ്യസ്ഥനാണെന്നും വേടന്‍ അന്ന് പറഞ്ഞിരുന്നു.

സിന്തറ്റിക് ഡ്രഗ്‌സ് വേണ്ടെന്ന് പറഞ്ഞ വേടന്‍

നിലവില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന്‍ നേരത്തെ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്ന് യുവതലമുറയ്ക്ക് ഉപദേശം നല്‍കിയിരുന്നു. ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും ആയിരുന്നു റാപ്പറുടെ പരാമര്‍ശം. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണ്. നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളെ പറഞ്ഞ് മനസിലാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു.

Also Read: Rapper Vedan: വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് വേട്ടയാടി പൊലീസ്‌, അറസ്റ്റ് ഉടന്‍

ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെരുത്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് സംസാരിക്കുന്നത്. താന്‍ ഇക്കാര്യം പറയുമ്പോള്‍ കള്ളുകുടിച്ചിട്ടല്ലേ നീയിത് പറയുന്നത് എന്ന് നിങ്ങള്‍ ചോദിക്കും. പക്ഷെ സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും. ഡ്രഗ്‌സ് നമ്മുടെ തലമുറയെ നശിപ്പിക്കുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

കഞ്ചാവ് കേസില്‍ പിടിയില്‍

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഏഴ് ഗ്രാം കഞ്ചാവുമായി വേടനെ പിടികൂടിയിരിക്കുകയാണ്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വൈടന്‍ ബാച്ചിലര്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമായത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ