Renu Sudhi: സുധിയുടെ അവാർഡുകൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചോ? പ്രതികരിച്ച് രേണു സുധി
Renu Sudhi Reacts on Controversy on Kollam Sudhi's Awards: കൊല്ലം സുധിക്കു ലഭിച്ച പുരസ്കാരങ്ങളും മെമന്റോകളും ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചിരിക്കുന്നതിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോയിലായിരുന്നു ഈ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്.

Renu Sudhi
മലയാളികൾക്ക് ഏറെ സുപരിചിതയാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനെ തേടി വ്യാപക വിമർശനങ്ങളാണ് എത്താറുള്ളത്. കഴിഞ്ഞ ദിവസം കൊല്ലം സുധിക്കു ലഭിച്ച പുരസ്കാരങ്ങളും മെമന്റോകളും ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചിരിക്കുന്നതിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോയിലായിരുന്നു ഈ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്.
ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങളാണ് രേണുവിനെ തേടിയെത്തിയത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. മകൻ എടുത്തു നശിപ്പിക്കാതിരിക്കാനാണ് പുരസ്‌കാരങ്ങൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചതെന്ന് രേണു പറയുന്നു. തന്റെ പുരസ്കാരങ്ങൾ മകൻ എടുത്താലും കുഴപ്പമില്ല സുധിയുടേത് നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ലല്ലോ എന്നുകരുതിയാണ് നശിക്കാതിരിക്കാൻ ചാക്കിൽ സൂക്ഷിച്ചു വച്ചതെന്നും ജെഎന്‍എ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.
Also Read:രേണു സുധി ബിഗ് ബോസ് സീസൺ 7ൽ? ഒപ്പം അനുമോളും, അപ്പാനി ശരത്തും? ഇത്തവണയെത്തുന്നത് വിവാദ താരങ്ങൾ
തന്നെ അറിയുന്നവർക്ക് താൻ ചെയ്തത് മനസ്സിലാകുമെന്നും വീട്ടിൽ ഇപ്പോൾ ട്രോഫി വയ്ക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ലെന്നും രേണു പറയുന്നു.തന്റെത് മേശപ്പുറത്തും സുധി ചേട്ടന്റേത് കട്ടിലിനടിയിലും വയ്ക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളയാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വച്ചത്. കുഞ്ഞിന് ചെറിയ പ്രായമാണെന്നും അഞ്ച് വയസ്സ് ആയതേയുള്ളുവെന്നും രേണു പറയുന്നു. സുധിച്ചേട്ടനെ താൻ കളഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് അവാർഡ് കളയുന്നത് എന്നാണ് രേണു ചോദിക്കുന്നത്.
അപകടം നടന്ന സമയത്ത് ലഭിച്ച അവാർഡിൽ പുരണ്ട രക്തക്കറ പോലും മായ്ക്കാതെ വച്ചിട്ടുണ്ട്. കാര്യം അറിയാതെയാണ് ആളുകൾ ഓരോ കാര്യങ്ങളും പറഞ്ഞുണ്ടാക്കുന്നത്. അതില്ഡ സങ്കടമുണ്ട്. പെർഫ്യൂം മാറ്റിവച്ചതും മകൻ എടുത്ത് പൊട്ടിച്ചാലോ എന്ന് പേടിച്ചിട്ടാണ് എന്നാണ് രേണു പറയുന്നത്.