Ishan Dev: ‘കൊച്ചു പോയ വിവരം അവർ അറിഞ്ഞിട്ടില്ല, രണ്ട് പേര് ഐസിയുവിലാണ്, പ്രാർഥിക്കണം’; ഉള്ളുലഞ്ഞ് ഇഷാൻ ദേവ്

Singer Ishan Dev’s Band Accident: ശബരിമല അയ്യപ്പസംഗമത്തിൽ ഭക്തിഗാന സദസ്സിൽ പങ്കെടുത്തു മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിലാണ് ബെനറ്റ് രാജ് മരണപ്പെട്ടതും ഡ്രമ്മർ കിച്ചു, ഗിറ്റാറിസ്റ് ഡോണി എന്നിവർക്ക് പരിക്കേറ്റതും.

Ishan Dev: കൊച്ചു പോയ വിവരം അവർ അറിഞ്ഞിട്ടില്ല, രണ്ട് പേര് ഐസിയുവിലാണ്, പ്രാർഥിക്കണം; ഉള്ളുലഞ്ഞ് ഇഷാൻ ദേവ്

Ishan Dev

Published: 

22 Sep 2025 07:08 AM

ശബരിമല അയ്യപ്പസം​ഗമത്തിൽ ഭക്തി​ഗാന സദസ്സിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിന്റെ ‍ഞെട്ടൽ മാറാതെ ഗായകൻ ഇഷാൻ ദേവ്. അപകടത്തിൽ സം​ഘത്തിലുണ്ടായിരുന്ന ബെനറ്റ് രാജ് മരണപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കാർ ഓടിപ്പിച്ചിരുന്നത് ബെനറ്റ് രാജായിരുന്നു. മറ്റു കാറുകളുടെ മത്സരഓട്ടമാണ് ബെനറ്റിന്റെ ജീവനെടുക്കാൻ കാരണമായതെന്നാണ് ഇഷാൻ ദേവ് കുറിപ്പിൽ പറയുന്നത്.

പരിക്കേറ്റ ഡ്രമ്മർ കിച്ചുവിന്റെയും ഗിറ്റാറിസ്റ് ഡോണിയുടെയും ആ​രോ​ഗ്യനില സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം പങ്കുവച്ചു. ഇരുവരും ഐസിയുവിലാണ്. കിച്ചുവിന്റെ കാലിനു സർജറി കഴിഞ്ഞുവെന്നും നാളെ ഡോണിക്കും ഒരു സർജറി പറഞ്ഞിട്ടുണ്ടെന്നും ​ഗായകൻ കുറിപ്പിൽ പറയുന്നു. രണ്ടാളും അപകടനില തരണം ചെയ്തിട്ടുണ്ട്. ബെനറ്റ് മരിച്ച വിവരം രണ്ട് പേരും അറിഞ്ഞിട്ടില്ല. രണ്ട് പേർക്കു വേണ്ടി പ്രാർത്ഥിക്കുക എന്നാണ് ​ഗായകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇന്നു ഹോസ്പിറ്റൽ ICU ഇൽ പോയി ഏറ്റവും പ്രിയപ്പെട്ട കിച്ചുവിനെയും ഡോണിയെയും കണ്ട്‌ സംസാരിച്ചു.. കിച്ചുവിന്റെ കാലിനു ഇന്ന് പുലർച്ചെ ഒരു സർജറി കഴിഞ്ഞു. നാളെ ഡോണിക്കും ഒരു സർജറി പറഞ്ഞിട്ടുണ്ട്. രണ്ടാളും അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തിലുണ്ടായ ആഘാതം രണ്ടുപേരിലും നന്നായി ഉണ്ട്. കൂടെ ഉണ്ടായിരുന്ന ആൾ പോയ വിവരം 2 പേരും അറിഞ്ഞിട്ടില്ല. ശരീരത്തിലെ, ഒടിവുകൾക്കു ഉള്ള സർജറികളാണ് ഇപ്പോൾ നടക്കുന്നത്. 3-4 ദിവസത്തിനുളിൽ രണ്ടാളെയും റൂമിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു . അവർ എത്രയും വേഗം സുഖം ആയി സംഗീത ലോകത്തേക്ക്‌ തിരിച്ചു വരാൻ പ്രാർത്ഥിക്കുക. സാമ്പത്തികം ആയി വളരെ ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ ആണു മൂന്ന് പേരും. പരിപാടികളിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിച്ചു പോകുന്നവർ.. പ്രാർത്ഥിക്കുക ,സപ്പോർട്ട് ചെയ്യുക.

Also Read:വീണ്ടും ഞെട്ടിക്കാന്‍ ജേക്‌സ് ബിജോയ്; ‘പാതിരാത്രി’യുടെ മ്യൂസിക് അവകാശം ടി സീരീസിന്‌

ഇന്നലെ ഞങ്ങളുടെ ബാന്റ്‌ പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന്റെ കാർ റാന്നിയിൽ അപകടത്തിൽ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. എതിർദിശയിൽ നിന്ന് അതിവേഗതയിൽ wrong side കയറി വന്ന fortuner ഇടിച്ചുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ബെനറ്റ് മരണപെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തിൽ വന്ന കാർ ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ surgery കഴിഞ്ഞു.. ഗിറ്റാറിസ്റ് ഡോണി ക്കു തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സർജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തിൽ ആണ്. കുടുംബ അംഗകളും ഞങ്ങൾ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയിൽ ഉണ്ട്.. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാനും, സപ്പോർട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാർത്ഥനയും, സപ്പോർട്ടും ഉണ്ടാകണം.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും