Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം

Saif Ali Khan Attack Updates: സെയ്ഫിനോടൊപ്പം ഓട്ടോയില്‍ ഇബ്രാഹിം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓട്ടോയ്ക്ക് സമീപം നിന്ന് സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന ജോലിക്കാരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. കരീന വന്നിറങ്ങിയ ഓട്ടോയാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത്.

Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം

ഓട്ടോയ്ക്ക് സമീപം കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍

Published: 

16 Jan 2025 | 04:27 PM

മുംബൈ: അക്രമിയുടെ കുത്തേറ്റ് മാരകമായി പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍. താരത്തിന്റെ മൂത്ത മകനായ ഇബ്രാഹിമാണ് ആശുപത്രിയിലെത്തിച്ചത്. ലീലാവതി ആശുപത്രിയിലാണ് മാരകമായി പരിക്കേറ്റ സെയ്ഫിനെ പ്രവേശിപ്പിച്ചത്.

അക്രമിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന പിതാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുന്നതിനായാണ് ഇബ്രാഹിം ഓട്ടോറിക്ഷ വിളിച്ചത്. വീട്ടിലെ കാറെടുത്ത് പോകാന്‍ സാധിക്കാത്തതിനാലാണ് ഇവര്‍ ഓട്ടോ വിളിച്ചത്. ടാക്‌സിക്ക് വേണ്ടി കാത്തുനിന്ന് സമയം കളയേണ്ടെന്നും കുടുംബം കരുതിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സെയ്ഫിനോടൊപ്പം ഓട്ടോയില്‍ ഇബ്രാഹിം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓട്ടോയ്ക്ക് സമീപം നിന്ന് സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന ജോലിക്കാരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. കരീന വന്നിറങ്ങിയ ഓട്ടോയാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത്.

ആറ് തവണയാണ് അക്രമി സെയ്ഫിനെ കുത്തിയത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയെന്നും അപകടനില തരണം ചെയ്തൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും സെയ്ഫിന്റെ ടീം വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ

അതേസമയം, സെയ്ഫിന്റെ വീട്ടില്‍ കയറിയ അക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും മുംബൈ ലോക്കല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദീക്ഷിത് ഗേഡം പറഞ്ഞു. വീടിന്റെ പുറകുവശത്തെ ഫയര്‍ എസ്‌കേപ്പിലേക്കുള്ള പടികള്‍ കയറിയാണ് ഇയാള്‍ നടന്റെ വീടിനുള്ളില്‍ പ്രവേശിച്ചത്. മോഷണത്തിനായി ഉപയോഗിച്ച ആയുധം വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നും പോലീസ് അറിയിച്ചു.

Also Read: Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു

എന്നാല്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. ആക്രമണം നടക്കുന്നതിന് രണ്ട് മുമ്പ് മുതലുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ ഒന്നിലും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. സെയ്ഫിനെ കൂടാതെ മറ്റൊരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് താരത്തിന്റെ വീട്ടിലെ ജോലിക്കാരായ അഞ്ചു പേരെയും വീടിനോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ നടന്റെ വീട് സ്ഥിത ചെയ്യുന്ന സൊസൈറ്റിക്കുള്ളിലേക്ക് സംശയാസ്പദമായി ആരും കയറി വന്നിട്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞത്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ