Saji Cheriyan: ‘സിനിമകളിലെ ഉള്ളടക്കത്തിൽ ഇടപെടാൻ പരിമിതിയുണ്ട്, അക്രമവും മയക്കുമരുന്നും അംഗീകരിക്കില്ല’; സജി ചെറിയാൻ

Saji Cheriyan: അക്രമവും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ.

Saji Cheriyan: സിനിമകളിലെ ഉള്ളടക്കത്തിൽ ഇടപെടാൻ പരിമിതിയുണ്ട്, അക്രമവും മയക്കുമരുന്നും അംഗീകരിക്കില്ല; സജി ചെറിയാൻ

saji cheriyan - photo facebook

Published: 

19 Mar 2025 | 02:28 PM

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്രത്തിന്റെ വിഷയമുള്ളതിനാൽ സിനിമകളിലെ ലഹരി ഉള്ളടക്കത്തിന്റെ കാര്യത്തിൽ അമിതമായി ഇടപെടാൻ കഴിയില്ല. സിനിമയുടെ ഉള്ളടക്കത്തിൽ കേന്ദ്ര ഫിലിം സെന്റർ ബോർഡാണ് തീരുമാനമെടുക്കേണ്ടത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിൽ അക്രമവും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം സിനിമാ രംഗത്തെ പ്രധാനപ്പെട്ടവരുടെ യോഗം ചേര്‍ന്നിരുന്നു.

ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് യോഗത്തിൽ നിര്‍ദേശിച്ചു. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ OTTയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ALSO READ: ആ സിനിമ വര്‍ക്കാകുമോ എന്ന് മമ്മൂക്ക ചോദിച്ചു, ശരിയാകുമോ എന്ന ഡൗട്ടും പരിഭ്രമവും വലിയ താരങ്ങള്‍ക്കുമുണ്ട്: പൃഥ്വിരാജ്‌

യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്; യുവാവ് പിടിയിൽ, പരിക്കേറ്റ മാതാപിതാക്കളുടെ നില ഗുരുതരം

കോഴിക്കോട്: താമരശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതി യാസിർ പിടിയിൽ. കോഴിക്കോട് മെ‍ഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽ നിന്നാണ് യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാപക തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ (18/03/2025) വൈകിട്ട് 6.35ഓടെയായിരുന്നു സംഭവം. യാസിർ തന്റെ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്മാൻ, ഹസീന എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ ഷിബിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പൊലീസ് പ്രചരിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് ഇയാളെ പിടി കൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. യാസിർ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം.

ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഷിബില യാസിറിനെതിരെ പൊലീസിൽ പരാതി കൊടുത്തിരുന്നു. യാസിർ ലഹരിക്ക് അടിമയാണെന്നും തന്നെ മർദ്ദിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.  യാസിറിന്റെ മർദനം സഹിക്കവയ്യാതെയാണ് സ്വന്തം വീട്ടിൽ വന്നതായിരുന്നു ഷിബില. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് അയൽവാസികൾ പറയുന്നു.

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്