Sajin Gopu: ‘എക്സ് പറഞ്ഞതുകൊണ്ട് പച്ച കാർ വാങ്ങി; അത് കിട്ടുന്നതിന് ഒരാഴ്ച മുൻപ് ബ്രേക്കപ്പായി’: സജിൻ ഗോപു

Sajin Gopu Reveals His Breakup Story: മുൻ കാമുകി കാരണം തനിക്ക് കിട്ടിയ ഒരു 'പണി' വെളിപ്പെടുത്തി സജിൻ ഗോപു. കാമുകി പറഞ്ഞ നിറത്തിലുള്ള കാർ വാങ്ങിയെന്നും അത് വരുന്നതിന് മുൻപ് ബ്രേക്കപ്പായെന്നും സജിൻ ബാബു പറഞ്ഞു.

Sajin Gopu: എക്സ് പറഞ്ഞതുകൊണ്ട് പച്ച കാർ വാങ്ങി; അത് കിട്ടുന്നതിന് ഒരാഴ്ച മുൻപ് ബ്രേക്കപ്പായി: സജിൻ ഗോപു

സജിൻ ഗോപു

Updated On: 

19 Feb 2025 11:32 AM

സജിൻ ഗോപുവും അനശ്വര രാജനും ഒന്നിച്ച പൈങ്കിളി തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ജിത്തു മാധവൻ്റെ തിരക്കഥയിൽ നവാഗതനായ ശ്രീജിത് ബാബുവാണ് സിനിമ സംവിധാനം ചെയ്തത്. ഇതിനിടെ, മുൻ കാമുകി കാരണം തനിക്ക് കിട്ടിയ ഒരു ‘പണി’ സജിൻ ഗോപു വെളിപ്പെടുത്തിയിരിക്കുകയാണ്. പൈങ്കിളി സിനിമയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സജിൻ ഗോപുവിൻ്റെ വെളിപ്പെടുത്തൽ.

അനശ്വര രാജനൊപ്പമുള്ള അഭിമുഖത്തിലായിരുന്നു സജിൻ ഗോപുവിൻ്റെ വെളിപ്പെടുത്തൽ. ‘റിയൽ ലൈഫിൽ രണ്ട് പേരും ഭയങ്കര പൈങ്കിളിയാണോ’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. പ്രണയിക്കുമ്പോൾ എല്ലാവരും പൈങ്കിളിയാണല്ലോ എന്ന് രണ്ട് പേരും മറുപടിനൽകി. ഇതിന് ശേഷമാണ് മുൻ കാമുകി കാരണം തനിക്ക് കിട്ടിയ പണി എന്തെന്ന് സജിൻ ഗോപു വെളിപ്പെടുത്തിയത്.

“ഞങ്ങൾ പ്രേമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ കാർ വീട്ടിലേക്ക് കാർ എടുക്കണമെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു, ഏതു കളർ എടുക്കണമെന്ന്. അപ്പോൾ പുള്ളി പറഞ്ഞു പച്ച എടുത്തോളാൻ. ആ കളർ കാർ വരണമെങ്കിൽ രണ്ടു മാസം കൊണ്ട് കഴിയണം. പ്രത്യേകം പറഞ്ഞ കളറാണല്ലോ. കാറ് കിട്ടുന്നതിന് ഒരാഴ്ച മുൻപ് ബ്രേക്കപ്പായി. കാറ് ഇപ്പഴും വീട്ടിലുണ്ട്.’- സജിൻ ഗോപു പറഞ്ഞു.

Also Read: Mammootty Ramesh Pisharody: മമ്മൂട്ടിയോടൊപ്പം വലിഞ്ഞ് കയറിപോകാൻ പറ്റുമോ? ഒന്ന് പോയി കാണിക്ക്: രമേഷ് പിഷാരടി

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർക്കൊപ്പം ജിസ്മ വിമൽ, ചന്ദു സലിം കുമാർ, അബൂ സലിം തുടങ്ങിയവരും പൈങ്കിളിയിൽ വേഷമിടുന്നു. ആവേശം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കിയ സിനിമയാണ് പൈങ്കിളി. ആവേശം സംവിധാനം ചെയ്തതും ജിത്തു ആയിരുന്നു. ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണ് നിർമ്മാണം. അർജുൻ സേതുവാണ് സിനിമയുറ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ ദാസ് ആണ് എഡിറ്റ്. ഫെബ്രുവരി 14ന് തീയറ്ററുകളിലെത്തിയ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പൊന്മാൻ എന്ന സിനിമയ്ക്ക് ശേഷം സജിൻ ഗോപു പ്രധാന വേഷത്തിലെത്തിയ സിനിമയാണ് പൈങ്കിളി. രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളൻ എന്നീ സിനിമകളാണ് അനശ്വരയുടേതായി അവസാനം പുറത്തിറങ്ങിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്